ഇരിക്കൂർ : ഇരിക്കൂർ ഗവണ്മെന്റ് താലൂക്ക് ആശുപത്രിയുടെ നമ്പാർഡിന്റെ 11.3 കോടി രൂപ ഫണ്ട് ചെലവഴിച്ച് നിർമ്മിക്കുന്ന പുതിയ കെട്ടിടം നിർമ്മിക്കാനുള്ള തടസ്സം ഉടൻ പരിഹരിക്കുമെന്ന് ഇരിക്കൂർ എംഎൽഎ അഡ്വ സജീവ് ജോസഫ് സർവകക്ഷി യോഗത്തിൽ അറിയിച്ചു. പുതിയ കെട്ടിട നിർമ്മാണത്തിന് തടസ്സമായി നിൽക്കുന്ന നിലവിൽ ഉപയോഗശൂന്യമായതും 27 വർഷത്തെ പഴക്കമുള്ളതുമായ ബ്ലോക്ക് സിയിലെ സി വൺ എൻസിഡി ഒപി,സി 2 ഫാർമസി,സി 3 രജിസ്ട്രേഷൻ ഓഫീസ്
എന്നിവ അടങ്ങിയ പഴയ കെട്ടിടം പൊളിച്ചു മാറ്റാൻ സർവ്വ കക്ഷി യോഗം അനുമതി നൽകി. ഇതോടുകൂടി പുതിയ ബ്ലോക്ക് കെട്ടിടം നിർമ്മിക്കാനുള്ള നമ്പാർഡിന്റെ 11.3 കോടി രൂപ ഫണ്ട് കൃത്യമായി ഉപയോഗപ്പെടുത്തുവാൻ സാധിക്കുമെന്നാണ് കരുതുന്നത്.ഇതിന്റെ തുടർനടപടികൾക്കായി നേരത്തെ കണ്ണൂർ എം.പിയായിരുന്ന പുതിയ കെട്ടിടത്തിനുള്ള തുക അനുവദിപ്പിച്ച മുല്ലപ്പള്ളി രാമചന്ദ്രൻ,കണ്ണൂർ എം.പി കെ.സുധാകരൻ, ആരോഗ്യവകുപ്പ് മന്ത്രി,മുഖ്യമന്ത്രി എന്നിവരെ എംഎൽഎയുടെ നേതൃത്വത്തിലുള്ള സംഘം നേരിൽ കാണാൻ സർവ്വ കക്ഷി യോഗം തീരുമാനിച്ചു. ഇടക്കാലത്ത് ഇരിക്കൂറിൽ എ.ഇ ഇല്ലാത്തതിനാൽ പടിയൂർ പഞ്ചായത്ത് എ.ഇ സുമേഷാണ് കെട്ടിടത്തിന് ബലക്ഷയമില്ലയെന്ന് റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ടിനെ തുടർന്നാണ് പഴയ കെട്ടിടം പൊളിച്ചു മാറ്റുന്നതിനുള്ള തടസ്സമുണ്ടാവുകയും പുതിയ കെട്ടിടം നിർമ്മിക്കാനുള്ള തടസ്സമായി മാറുകയും ചെയ്തത്.
ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബർട്ട് ജോർജ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡിഎംഒ ഡോ ലേഖ, പഞ്ചായത്ത് പ്രസിഡണ്ട് ടി.സി നസിയത്ത്, ഇരിക്കൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ടി.പി ഫാത്തിമ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പ്രസന്ന,സിവിഎൻ യാസറ,മെഡിക്കൽ ഓഫീസർ ഡോ ബെൻഷിക്, പഞ്ചായത്ത് മെമ്പർ സുലൈഖ ടീച്ചർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.കെ ഷംസുദ്ദീൻ, യു.പി അബ്ദുറഹ്മാൻ (മുസ്ലിം ലീഗ്),സി.വി ഫൈസൽ,കെ.കെ ഷഫീഖ് (കോൺഗ്രസ്),ബാബുരാജ് (സിപിഎം), പി.മുനീറുദ്ദീൻ (വ്യാപാരി വ്യവസായ ഏകോപന സമിതി), രാജേഷ് (ജനതാദൾ),മടവൂർ അബ്ദുൽ ഖാദർ (സിപിഐ) എന്നിവർ സംസാരിച്ചു.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913
0 Comments