ഇരിക്കൂർ : പൊതുപ്രവർത്തന രംഗത്തെ ശ്രദ്ധേയമായ അക്കാദമിക സാന്നിധ്യമായിരുന്നു അന്തരിച്ച ഡോ.മിസ്ഹബ് ഇരിക്കൂറെന്ന് മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് അഡ്വ.അബ്ദുൽ കരീം ചേലേരി അനുസ്മരിച്ചു. കേന്ദ്ര - കേരള സർക്കാരുകളുടെ മതേതര വിരുദ്ധ സമീപനങ്ങളിൽ പ്രതിഷേധിച്ചു നടത്തിയ വ്യത്യസ്ത സമരപരിപാടികളുടെ ഭാഗമായി വിളിച്ചു ചേർക്കപ്പെട്ട മുസ്ലിം കോർഡിനേഷൻ കമ്മിറ്റിയുടെ പല യോഗങ്ങളിലും ശ്രദ്ധേയമായ അഭിപ്രായങ്ങൾ പങ്കുവെച്ചിരുന്ന ഡോ. മിസ്ഹബ് മറ്റു അംഗങ്ങൾക്കിടയിൽ പ്രശംസനീയമായ ശ്രദ്ധ പിടിച്ചു പറ്റിയ അനുഭവം അദ്ദേഹം പങ്കുവെച്ചു.
ഡോ മിസ്ഹബിന്റെ വീട്ടിലെത്തി മുസ്ലിം ലീഗിന്റെ അനുശോചനം അറിയിക്കുകയും ചെയ്തു. പിതാവ് പിപികെ അലി, മാതാവ് നജ്മ, സഹോദരൻ അഡ്വ.റഹ്മാൻ എന്നിവരുമായി അദ്ദേഹം സംസാരിച്ചു.
മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അൻസാരി തില്ലങ്കേരി,മുസ്ലിം ലീഗ് ഇരിക്കൂർ നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് കെ.പി മൊയ്തീൻ കുഞ്ഞി മാസ്റ്റർ, പ്രവാസി ലീഗ് കണ്ണൂർ ജില്ലാ ട്രഷറർ യു.പി അബ്ദുറഹ്മാൻ, വനിതാ ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറി കെ.എ നാജിയ,പ്രൊഫ സി.സി അബ്ദുൽ ജബ്ബാർ,കൂടാളി പഞ്ചായത്ത് മുസ്ലീം ലീഗ് നേതാക്കളായ മുസ്തഫ അലി, കെ.പി മുഹമ്മദ് അഷറഫ്, യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി എം.സി അഷറഫ്, വനിതാ ലീഗ് സംസ്ഥാന കൗൺസിലർ ഷബാന ടീച്ചർ, ടി.പി അബ്ദുൽ സലാം എന്നിവരും അദ്ദേഹത്തെ അനുഗമിച്ചു
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913
0 Comments