പോഷകാഹാര മാസാചരണം : പ്രദർശന ബോധവത്കരണ പരിപാടി നാളെ 
ഇരിക്കൂർ : കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിൽ കണ്ണൂരിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ പോഷകാഹാര മാസാചരണത്തിൻ്റെ ഭാഗമായി ഇരിക്കൂറിൽ സംഘടിപ്പിക്കുന്ന 2 ദിവസത്തെ സംയോജിത ആശയ വിനിമയ ബോധവത്കരണ പരിപാടിയും പ്രദർശനവും നാളെ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും.
പോഷകാഹാരം, ശുചിത്വം, ബാങ്കിങ് സേവനങ്ങൾ, വൈറൽ രോഗ പ്രതിരോധം തുടങ്ങി വിവിധ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസെടുക്കും.

സ്വാതന്ത്ര്യ സമര സേനാനികളെ ക്കുറിച്ചുള്ള ഫോട്ടോ പ്രദർശനം, വിവിധ ​ഗവൺമെന്റ് പദ്ധതികളെക്കുറിച്ചുള്ള പ്രദർശനം, ആധാർ തിരുത്തൽ സേവനം, സൗജന്യ മെഡിക്കൽ ക്യാമ്പ് തുടങ്ങിയവയും ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.

സംസ്ഥാന ശിശു വികസന വകുപ്പ്, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് തുടങ്ങിയവയുമായി സഹകരിച്ചാണ് പരിപാടി നടത്തുന്നത്
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913