ഇരിക്കൂർ പോലീസ് സ്റ്റേഷനിന്റെ പുതിയ മെസ്സ് ഹാളിൻ്റെ ഉദ്ഘാടനം
ഇരിക്കൂർ : ഇരിക്കൂർ പോലീസ് സ്റ്റേഷനിലെ പുതിയ മെസ്സ് ഹാളിൻ്റെ ഉദ്ഘാടനം കണ്ണൂർ റൂറൽ പോലീസ് ചീഫ് എം.ഹേമലത ഐപിഎസ് നിർവഹിച്ചു.
ഇരിക്കൂർ സ്റ്റേഷനിലെ മുപ്പതിലധികംപോലീസുകാരുടെ പ്രതീക്ഷയായ സ്വന്തമായൊരു മെസ്സാണ് സാക്ഷാത്കരിക്കപ്പെട്ടത്. പുതിയ കെട്ടിടത്തോട് ചേർന്നാണ് മെസ്സ് ഒരുക്കിയത്.
ഇരിക്കൂർ എസ്എച്ച്ഒ എ.രാജേഷ്, എസ്ഐമാരായ ദിനേശൻ കൊതേരി, മുഹമ്മദ് നജ്മി, സത്യനാഥൻ മോഹനൻ, ലക്ഷ്മണൻ എന്നിവരും സിവിൽ പോലീസ് ഓഫീസർമാരും മറ്റുള്ളവരും പങ്കെടുത്തു
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913
0 Comments