നേത്ര പരിശോധന തിമിര നിർണയ ക്യാമ്പ്
ഇരിക്കൂർ : ഇരിക്കൂർ മണ്ഡലം ജയ്ഹിന്ദ് ചാരിറ്റിയുടെയും നൂർ മലബാർ ഐ ഹോസ്പിറ്റൽ, കണ്ണൂർ ക്ലിയർ വിഷൻ ഐ കെയർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന നേത്ര പരിശോധന തിമിര നിർണയ ക്യാമ്പ് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി.റിയാസ് ഉദ്ഘാടനം ചെയ്തു.

 യൂത്ത് കോൺഗ്രസ് ഇരിക്കൂർ മണ്ഡലം പ്രസിഡന്റ് കെ.കെ ഷഫീഖ് അധ്യക്ഷത വഹിച്ചു.
സി.വി ഫൈസൽ,എം.വി ജനാർദ്ദനൻ,എ.എം വിജയൻ, എൻ.കെ സന്ധ്യ,അഡ്വ സി.നിഖിൽ,മുഹ്സിൻ കാതിയോട്,പി.സുപ്രിയ എന്നിവർ സംസാരിച്ചു.

മൻസൂർ പള്ളിയറ,ടി.സി സഫീർ,കെ.ടി ഷബീർ,എം.വി രതീഷ്,ഇല്ലിയാസ്, മൻസൂറ,അബ്‌ദുല്ല,
എൻ.വി മുനീർ എന്നിവർ നേത്ര പരിശോധന ക്യാമ്പിന് നേതൃത്വം നൽകി.ആർ.പി നാസർ സ്വാഗതവും ഇക്ബാൽ നന്ദിയും പറഞ്ഞു.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913