കളി ചിരികളുടെ സ്കൂൾ മുറ്റത്ത്
പേരമക്കൾക്ക് വേണ്ടിയവർ
വീണ്ടും കുട്ടികളായി
ഇരിക്കൂർ : ആടിയും പാടിയും ആർത്തു ചിരിച്ച സ്കൂൾ വരാന്തകളിൽ അവർ
പേരമക്കൾക്ക് വേണ്ടി വീണ്ടും
കുട്ടികളുടെ വേഷമണിഞ്ഞു
കുറുമ്പുകാട്ടിയും അടി പിടികൂടിയും വാശിയോടെ മത്സരിച്ചും പ്രായം നോക്കാതെയവർ കുട്ടിക്കാലത്തിലേക്ക് തിരിഞ്ഞ് നടന്നപ്പോൾ പേരക്കുട്ടികൾ
ഹർഷാരവങ്ങൾ മുഴക്കി
പ്രോത്സാഹിപ്പിച്ചു.
ഗ്രാൻ പാരന്റ്സ് ഡേയുടെ ഭാഗമായി
കാവൽ കരങ്ങൾ കോർത്ത് പിടിക്കാം എന്ന തലക്കെട്ടിൽ
ഹെവൻസ് പ്രീസ്കൂൾ ഇരിക്കൂറിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഗ്രാന്റ് പാരന്റ്സ് സംഗമമാണ് കുട്ടികളിൽ സന്തോഷവും രക്ഷകർത്താക്കളിൽ കൺകുളിർമയും നിറച്ചത്. വറുതിയുടെ കുഞ്ഞുനാളുകളിൽ 
കണക്കും മലയാളവും ഇംഗ്ലീഷും
ഹിന്ദിയും അറബിയും ഒറ്റ നോട്ടിൽ വരച്ചു കുത്തേണ്ടി വന്നതും സ്നേഹ നിധികളായ അധ്യാപകരുടെ ചൂരൽ കഷായങ്ങൾ വയറ് നിറയെ കഴിച്ചതും നിറമിഴികളോടെ
ചിലർ പങ്കുവെച്ചു.ആയുസിലാദ്യമായി സദസ്സിന് മുന്നിൽ മൈക്കെടുത്ത് ചിലർ പാടാൻ വന്നപ്പോൾ യൗവ്വനവും കൗമാരവും ഒന്നിച്ച് വീണ്ടെടുക്കുന്നത് കാണാമായിരുന്നു.

സംഗമം പ്രമുഖ എഴുത്ത്കാരനും
ഗ്രന്ഥ കർത്താവുമായ
കെ.അബ്ദുൽ ജബ്ബാർ ഹാജി
ഉദ്ഘാടനം ചെയ്തു.സ്കൂൾ ഡയറക്ടർ സി.കെ മുനവ്വിർ
അധ്യക്ഷത വഹിച്ചു.
കെ.ടി മേമി, കിണാക്കൂൽ മൊയ്തു,എൻ.റഷീദ് ഹസൻ, നസീമ നസീം,വി.സി നസീം, എൻ.സുമയ്യ,ഹസീന അഷ്റഫ് എന്നിവർ
സംസാരിച്ചു.മത്സര വിജയികൾക്ക് സി.അബ്ദുൽ ജലീൽ ,എൻ.ഖാലിദ്
എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.സ്കൂൾ പ്രിൻസിപ്പൽ റാഷിദ കീത്തടത്ത് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി
ശാഹിന സജീദ് നന്ദിയും പറഞ്ഞു.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913