ഇരിക്കൂർ : ഇരിക്കൂർ ഗ്രാമ പഞ്ചായത്തിൽ ജലനിധി കുടിവെള്ള പദ്ധതിയിൽ ജലമോഷണം വ്യാപകമായ സാഹചര്യത്തിൽ തടയാൻ സ്ക്വാഡ് രൂപീകരിച്ചതായി ജലനിധി കമ്മിറ്റി ഇരിക്കൂറിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ജലമോഷണം തടയാൻ ഓരോ ഏരിയയിലും ബൾക്ക് മീറ്റർസ്ഥാപിക്കും.മോഷണം നടത്തിയ ഉപഭോക്താക്കൾക്കെതിരെ നടപടി ശക്തമാക്കുമെന്നും ഇവർ അറിയിച്ചു.
ഇരിക്കൂർ ഗ്രാമ പഞ്ചായത്തിൽ 2700 ജലനിധി കണക്ഷനാണുള്ളത്. കുടിവെള്ള പദ്ധതിയിൽ ജലമോഷണം വ്യാപകമായതിനാൽ തടയുന്നതിനും കണ്ടെത്തുന്നതിനും സ്ക്വാഡ് രംഗത്തിറങ്ങും. മോഷണം കണ്ടെത്താൻ ഏരിയ തിരിച്ച് സ്ഥാപിക്കുന്ന ബൾക്ക് മീറ്റർ കൊണ്ട് കഴിയും. പ്രധാനമായും 2 ഉപഭോക്താക്കളാണ് മീറ്ററിന് സമീപത്ത് വെച്ച് ജലമോഷണം നടത്തിയത്. 1000 രൂപക്ക് മുകളിൽ കുടിശിക വരുത്തിയവർ ഈ മാസം 10നകം വെള്ളക്കരം അടച്ചിരിക്കണം. വെള്ളക്കരം അടക്കാത്ത 170 കണക്ഷനുകൾ വിച്ഛേദിച്ചിട്ടുണ്ട്. കുടിവെള്ളം കാര്യക്ഷമമാക്കാൻ അറ്റകുറ്റപണികൾ വേഗത്തിൽ പൂർത്തീകരിക്കും. വാട്ടർ അതോറിറ്റിയുടെ വെള്ളക്കര വർധനവ് മൂലം ബൾക്ക് വാട്ടർ സ്കീമുകൾ കടുത്ത പ്രതിസന്ധിയിലാണെന്നും ഇരിക്കൂർ ജലനിധി കമ്മിറ്റി അറിയിച്ചു.
വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ ഹബീബ് തങ്ങൾ, ഇ.പ്രസാദ് കുമാർ, മുഹമ്മദ്,കെ.പി. മാമു, ജലനിധി മാനേജർ കെ.ആർ. ശബീറലി എന്നിവർ
പങ്കെടുത്തു.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913
0 Comments