ഒരുവട്ടം കൂടി ജിയുപി ആയിപ്പുഴ പൂർവ്വ വിദ്യാർത്ഥി സംഗമം ഒക്ടോബർ 8 ന് 

ഇരിക്കൂർ : 1957 ൽ ആരംഭിച്ച ആയിപ്പുഴ യു.പി സ്കൂളിലെ "ഒരുവട്ടം കൂടി" പൂർവ്വ വിദ്യാർത്ഥി സംഗമം ഒക്ടോബർ 8 ന് നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെയാണ് പൂർവ വിദ്യാർത്ഥി സംഗമം നടക്കുന്നത്. അന്നേ ദിവസം കുട്ടികൾക്കായി പ്രത്യേക പരിപാടിയും സ്ത്രീകൾക്ക് മെഹന്തി,ഫുഡ് കോംപറ്റീഷൻ മുതലായ മത്സരങ്ങളും മറ്റുളവർക്ക് വയസ്സ് അടിസ്ഥാനത്തിൽ പത്തിലധികം മത്സരങ്ങളും ഉണ്ടായിരിക്കും. 

കൂടാതെ സീനിയർ 70 വയസിന് മുകളിലുള്ള അലുംമിനി അംഗങ്ങളെ പൂർവ്വ വിദ്യാർഥി സംഗമത്തിൽ വച്ച് ആദരിക്കുകയും ചെയ്യും.പൂർവ്വ വിദ്യാർഥി സംഗമത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ
 താഴെ നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക 9446167510
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913