കൊളപ്പ കാളാമ്പാറ റോഡ് പൊട്ടി പൊളിഞ്ഞ് ജനങ്ങൾ യാത്രാ ദുരിതത്തിൽ
ഇരിക്കൂർ : കൊളപ്പയിൽ നിന്ന് കാളാമ്പാറ വഴി ആയിപ്പുഴയിലേക്കും മട്ടന്നൂരിലേക്ക് വരെ പോകാൻ സാധിക്കുന്ന റോഡ് പൊട്ടിപ്പൊളിഞ്ഞതിനാൽ ജനങ്ങൾ യാത്രാ ദുരിതത്തിലായി. ദിനേനെ നൂറുകണക്കിന് വിദ്യാർത്ഥികൾ സ്കൂളുകളിലേക്കും മദ്രസകളിലേക്കും സഞ്ചരിക്കുന്ന വഴിയും നിരവധി വാഹനങ്ങൾ നിരന്തരം പോയിക്കൊണ്ടിരിക്കുന്ന വഴി കൂടിയാണിത്. മഴക്കാലമായതോടെ റോഡ് ചെളിക്കുളമായി മാറിയിരിക്കുന്നു. ടാറെല്ലാം ഒലിച്ചുപോയി വലിയ കുഴികളും മണൽത്തിട്ടകളും രൂപപ്പെട്ടിരിക്കുകയാണ്.
2016ൽ അന്നത്തെ മട്ടന്നൂർ എംഎൽഎയായിരുന്ന ഇ പി ജയരാജന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ ചെലവഴിച്ചു കൊണ്ടാണ് ഈ റോഡ് ടാർ ചെയ്തിരുന്നത്.

റോഡ് ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്ന വർഷങ്ങളായിട്ടുള്ള നാട്ടുകാരുടെ ആവശ്യത്തിന് ഇതുവരെ പരിഹാരമായിട്ടില്ല.
ഈ റോഡ് എത്രയും പെട്ടെന്ന് ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പഞ്ചായത്തിന്റെ തനത് ആസ്തി ഫണ്ടിൽ നിന്ന് റോഡിനുള്ള ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്ന് കൂടാളി പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഷൈമ അറിയിച്ചു
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913