കുട്ടി സമ്മാനപ്പൊതികളുമായി കുട്ടി പോലീസ്
ഇരിക്കൂർ : ഇരിക്കൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ എസ്പിസി സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി വിദ്യാലയത്തിലെ പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾക്ക് സമ്മാനവുമായി കുട്ടി പോലീസുകാർ എത്തി. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് ദിനാചരണത്തിന്റെ ഭാഗമായി സമ്മാനപ്പൊതികൾ നൽകി.ശാരീരിക അവശതകൾ ഉള്ള കൂട്ടുകാർക്ക് ആത്മവിശ്വാസം പകരാനും കൂടെ ഞങ്ങളുണ്ട് എന്ന സന്ദേശം പകരാനുമാണ് ഇത്തരത്തിൽ ഒരു പരിപാടി സംഘടിപ്പിച്ചത്.
സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി ഇരിക്കൂർ ഗ്രേഡ് എസ്.ഐ കെ.വി സത്യനാഥൻ എസ്.പി.സി പതാക ഉയർത്തി. സീനിയർ അസിസ്റ്റന്റ് എ.സി റുബീന, സ്റ്റാഫ് സെക്രട്ടറി കെ.പി സുനിൽകുമാർ ,കമ്യൂണിറ്റി പോലീസ് ഓഫീസർ വി.വി സുനേഷ്, ഡ്രിൽ ഇൻസ്ട്രക്ടർ പി.പി സജിത്ത്കുമാർ,ആശ മാനുവൽ,പി.ധന്യ,കെ.ലക്ഷ്മി, വി.സി സീമ,എ.രേഷ്മ, കെ.മീനാകുമാരി,പി.എ നിസാർ, സിബി പീറ്റർ എന്നിവർ സംസാരിച്ചു.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913
0 Comments