ഇരിക്കൂറിൽ നാളെ സംരംഭകത്വ ബോധവത്കരണ ശില്പശാല  
ഇരിക്കൂർ : കണ്ണൂർ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ഇരിക്കൂർ ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ ഇരിക്കൂർ ഗ്രാമപഞ്ചായത് ഹാളിൽ വെച്ച് നാളെ ജൂലൈ 31 ന് രാവിലെ 10:30 ന് സംരംഭകത്വ ബോധവത്കരണ ശില്പശാല നടത്തും. പഞ്ചായത്ത് പ്രസിഡന്റ് ടി.സി നസിയത്ത്‌ ടീച്ചർ ശില്പശാല ഉദ്ഘാടനം ചെയ്യും.

സ്വന്തമായി സംരംഭം തുടങ്ങുന്നതിനും നിലവിലുള്ള സംരംഭം വിപുലീകരിക്കുന്നതിനും ആഗ്രഹിക്കുന്നവർക്ക് വ്യവസായ വകുപ്പിന്റെയും വിവിധ വകുപ്പുകളുടെ പദ്ധതികളെപ്പറ്റിയും കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ സബ്സിഡികളെക്കുറിച്ചും വിശദമായ ക്ലാസുകൾ ശില്പശാലയിലൂടെ ലഭിക്കും.
  
കൂടുതൽ വിവരങ്ങൾക്ക്: 8330840028
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913