ശക്തമായ മഴ : ഇരിക്കൂർ വെള്ള പൊക്ക ഭീഷണിയിൽ, പുഴ കരകവിഞ്ഞൊഴുകി; മരം വീണ് വീടിന് കേടുപാടുകൾ പറ്റി



ഇരിക്കൂർ : രണ്ടുദിവസമായി തുടരുന്ന ശക്തമായ മഴയിൽ ഇരിക്കൂറും സമീപദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിൽ. സംസ്ഥാനപാതയുടെ വിവിധ ഇടങ്ങളിൽ മണ്ണിടിച്ചിലിനും മരങ്ങൾ പൊട്ടിവീണു അപകടം ഉണ്ടാവാനും സാധ്യതയുണ്ട്.

ഇരിക്കൂർ പുഴ കവിഞ്ഞൊഴുകുന്നതിനാൽ പുഴയുടെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവരോട് തികഞ്ഞ ജാഗ്രത പുലർത്തുവാനും സന്നദ്ധ പ്രവർത്തകരോട് പൂർണ സജ്ജമായി നിൽക്കുവാനും പഞ്ചായത്ത് പ്രസിഡണ്ട് ടി.സി നസിയത്ത് ടീച്ചർ നിർദ്ദേശം നൽകി.
 ശക്തമായ മഴയിൽ നിടുവള്ളൂർ റോഡിലെ മരം വീണ് ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.പട്ടുവം റോഡിലെ കെ.വി മാമുവിന്റെ വീട്ടിന്റെ മുകൾഭാഗത്ത് തേക്ക് മരം വീണ് കേടുപാട് പറ്റി.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913