വിജയികൾക്കുള്ള അനുമോദനവും തൊഴിലുറപ്പ് ജീവനക്കാർക്കുള്ള റൈൻകോട്ട് വിതരണവും
ഇരിക്കൂർ : ഇരിക്കൂർ പഞ്ചായത്ത് എട്ടാം വാർഡിൽ നിന്നും എസ്.എസ്.എൽ.സി പരീക്ഷയിലും, പ്ലസ്ടു പരീക്ഷയിലും വിജയിച്ച വിദ്യാർത്ഥികളെ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ അനുമോദിച്ചു.
വാർഡിലെ ജനസേവനം കേന്ദ്രത്തിൽ വെച്ച് നടന്ന പരിപാടിയിൽ ഗ്രാമീണ തൊഴിലുറപ്പ് ജീവനക്കാർക്കുള്ള റൈൻകോട്ട് വിതരണവും നടന്നു. മെമ്പർ നലീഫ ടീച്ചർ ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസവും സാമൂഹിക ഇടപെടലും എന്ന വിഷയത്തിൽ ഹൊറൈസൺ സ്കൂൾ മാനേജർ കെ.പി ഹാരിസ് മുഖ്യപ്രഭാഷണം നിർവഹിച്ചു വെൽഫയർ പാർട്ടി ഇരിക്കൂർ മണ്ഡലം കമ്മിറ്റിയംഗം എൻ.റശീദ് ഹസ്സൻ ആദ്യക്ഷത വഹിച്ചു. എം.പി അബ്ദുൽ നസീർ, എൻ.ഖാലിദ് എന്നിവർ ആശംസ പറഞ്ഞു.കെ.പി ഇബ്രാഹിം സ്വാഗതവും കെ.മുസ്തഫ നന്ദിയും പറഞ്ഞു
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913?
0 Comments