ഇരിക്കൂർ പഞ്ചായത്ത് തല പ്രവേശനോത്സവം 
ഇരിക്കൂർ : ഇരിക്കൂർ പഞ്ചായത്ത് തല പ്രവേശനോത്സവം പെരുവളത്തുപാറമ്പ റഹ്മാനിയ ഓർഫനേജ് എ എൽ പി സ്കൂളിൽ നടന്നു. നവാഗതരെ സ്വീകരിച്ചു കൊണ്ടുള്ള ഘോഷയാത്ര,ഉദ്ഘാടന സമ്മേളനം, ബാന്റ് മേളം, മധുര വിതരണം തുടങ്ങി വിവിധ പരിപാടികൾ നടന്നു. ബാന്റ് മേളത്തിന്റെ അകമ്പടിയോടെ വിവിധ കലാരൂപങ്ങളുടെ വേഷം ധരിച്ച വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് പെരുവളത്തുപറമ്പ ടൗണിൽ വർണാഭമായ ഘോഷയാത്ര നടത്തി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന സമ്മേളനം പി ടി എ പ്രസിഡന്റ് എം പി ജലീലിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് ടി സി നാസിയത് ടീച്ചർ ഉദ്ഘാടനം ചെയ്തു.
കെ പി അബ്ദുൽ അസീസ് മാസ്റ്റർ പ്രവേശനോത്സവ സന്ദേശം നൽകി.സൗജന്യ പാഠപുസ്തക വിതരണം ടി പി ഫാത്തിമയും സൗജന്യ യൂണിഫോം വിതരണം എൻ കെ സുലൈഖ ടീച്ചറും മധുര വിതരണോദ്ഘാടനം കെ ടി സിയാദ് ഹാജിയും കിറ്റ് വിതരണോദ്ഘാടനം കെ വി അബ്ദുൽ ഖാദർ ഹാജിയും നിർവഹിച്ചു. GCC കെഎംസിസി നൽകുന്ന പഠന കിറ്റ് വിതരണം അഷ്‌റഫ്‌ സാഹിബ്‌ നിർവഹിച്ചു.

കെ മുഹമ്മദ്‌ അഷ്‌റഫ്‌ ഹാജി, അഞ്ജലി ടീച്ചർ, എൻ കെ കെ മുഫീദ, കെ കെ റസാഖ്‌, സി സി ഹിദായത്, കെ മേമി ഹാജി, കെ പി മൊയ്‌തീൻ കുഞ്ഞി മാസ്റ്റർ, അഷ്‌റഫ്‌ മാസ്റ്റർ,ഷാന ടീച്ചർ എന്നിവർ ആശംസകൾ നേർന്നു.കെ അബ്ദുൽ മജീദ് മാസ്റ്റർ സ്വാഗതവും, പി ഹാരിസ് മാസ്റ്റർ നന്ദിയും പറഞ്ഞു.

➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യം നൽകുവാൻ https://wa.me/+917012195913?text=IrikkurvarthaAdv