ഭീമമായ നികുതി വർദ്ധനവിനെതിരെ യൂത്ത് ലീഗ് പ്രതിഷേധ ധർണ്ണ നടത്തി
  

ഇരിക്കൂർ : ഭീമമായ നികുതി വർദ്ധനവിനെതിരെ ഇരിക്കൂർ പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി ഇരിക്കൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

ഇരിക്കൂർ പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡണ്ട് ടി.സി റിയാസിന്റെ അദ്ധ്യക്ഷതയിൽ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.കെ മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. പി.കെ ഷംസുദ്ദീൻ, അഡ്വക്കറ്റ് ജാഫർ സാദിഖ്, കെ.മൻസൂർ,മുനീർ കുന്നത്ത്,നൗഷീർ,പി.എം സനീർ,സലീം മാസ്റ്റർ,റസൽ, അബൂബക്കർ എന്നിവർ സംസാരിച്ചു 

യൂത്ത് ലീഗ് സെക്രട്ടറി എം.സി അഷ്റഫ് സ്വാഗതവും സമദ് മാസ്റ്റർ നന്ദിയും പറഞ്ഞു