പടിയൂർ : വിദേശത്തുവെച്ച് വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ യുവാവിനെ അറസ്റ്റ് ചെയ്തു.ഉത്തർപ്രദേശ് ബറേലി സ്വദേശി നദീം ഖാനെ (25) ഇരിക്കൂർ പ്രിൻസിപ്പൽ എസ്.ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ ബറേലിയിൽ വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ദുബായിൽ ഇരുവരും ഒരേ സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്. ഇവിടെ വെച്ച് വിവാഹ വാഗ്ദാനം നൽകി ഇയാൾ യുവതിയെ പലതവണ പീഡിപ്പിക്കുകയായിരുന്നു. ഇതിനിടെ നദീം ഖാൻ വിവാഹ വാഗ്ദാനത്തിൽ നിന്ന് പിൻമാറിയതോടെ യുവതി നാട്ടിലേക്ക് മടങ്ങിയെത്തുകയും ഒരുമാസം മുമ്പ് കുഞ്ഞിന് ജൻമം നൽകുകയും ചെയ്തു. മാസം തികയാതെ ആണ് പ്രസവം നടന്നത്. ഇതേത്തുടർന്ന് കഴിഞ്ഞ 5ന് രാത്രി കണ്ണൂർ ജില്ലാശുപത്രിയിൽ വെച്ച് കുഞ്ഞ് മരണമടയുകയും ചെയ്തു.
ഇതിനിടെ
നദീംഖാനെതിരെ യുവതി ഇരിക്കൂർ പോലീസിൽ പരാതിയും നൽകി. ദുബായിൽ നിന്ന് ഉത്തർപ്രദേശിലേക്ക് മടങ്ങിയെത്തിയ നദീംഖാനെ പിടികൂടാൻ പോലീസ് ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കി. ഇയാൾ വീണ്ടും ദുബായിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് ഉത്തർപ്രദേശ് പോലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ബറേലി ഇസത്തിൽ വെച്ച് ഇയാളെ അറസ്റ്റ് ചെയ്തത്. കണ്ണൂർ കോടതിയിൽ പ്രതിയെ ഹാജരാക്കിയ ശേഷം 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
എ.എസ്.ഐമാരായ സത്യനാഥൻ, ജയശീലൻ, സീനിയർ സി.പി.ഒ രഞ്ജിത്ത് എന്നിവരും യുവാവിനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
➖️➖️➖️➖️➖️➖️➖️➖️➖️➖️
0 Comments