ഇരിക്കൂർ : കത്തുന്നവെയിലിന്റെ കനത്ത ചൂടിൽ ഇരിക്കൂർ ബദരിയ നഗറിൽ തീ പിടുത്തം. തിങ്കളാഴ്ച 11:30 മണിക്ക് ഇരിക്കൂർ ഗവ ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ ബദരിയ്യാ നഗറിലാണ് തീപിടുത്തമുണ്ടായത്.
സി.വി.കെ സാജിയുടെ ഉടമസ്ഥതയിലുള്ള ഒരു ഏക്കറോളം സ്ഥലമാണ് കത്തി നശിച്ചത്. നിരവധി വീടുകൾ അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തെ തീ പിടുത്തം പ്രദേശവാസികളിൽ ഭീതി പടർത്തി. വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരാണ് തീയണച്ചത്. മട്ടന്നൂരിൽ നിന്നും എത്തിയ അഗ്നിശമന സേന കൂടുതൽ പ്രദേശങ്ങളിലേക്ക് തീ പടരുന്നത് തടഞ്ഞു ഗ്രാമ പഞ്ചായത്ത് പ്രസി : ടി.സി നസിയത്ത് ടീച്ചർ സംഭവ സ്ഥലം സന്ദർശിച്ചു
➖️➖️➖️➖️➖️➖️➖️➖️➖️➖️
0 Comments