ഇരിക്കൂർ : നീണ്ട നാളത്തെ മുറവിളിക്കും പ്രതിഷേധത്തിനു മൊടുവിൽ ഇരിക്കൂറിൽ പുതിയപാലം എന്ന ആവശ്യത്തിന് അധികൃതരുടെ കണ്ണ് തുറന്നു ഇരികൂർപാലത്തിന്റെ ശോചനീയവസ്ഥ കണക്കിലെടുത്ത് പുതിയ പാലം നിര്‍മ്മിക്കുന്നതിനുള്ള ഇന്‍വസ്റ്റിഗേഷന്‍ നടപടികള്‍ ആരംഭിക്കുന്നതിന് 7.5 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. സജീവ് ജോസഫ് എം.എല്‍.എ അറിയിച്ചു.
കണ്ണൂര്‍ ജില്ലയിലെ തന്നെ ഏറ്റവും പഴക്കം ചെന്നതും വലുതും പ്രാധാന്യമുള്ളതുമായ ഇരിക്കൂര്‍ പാലം ഏത് നിമിഷവും തകർന്ന് വീഴാവുന്ന അപകടാവസ്ഥയിലാണ്. കാലപ്പഴക്കത്താല്‍ പാലത്തിന് ബലക്ഷയം സംഭവിച്ചിട്ടുണ്ട്. മുസ്ലിം ലീഗടക്കം പുതിയ പാലം വേണമെന്നാവശ്യെപ്പെട്ട് ജനകീയ പ്രക്ഷോഭം നടത്തിയിരുന്നു യുഡിഎഫിന്റെ നേതൃത്വത്തിൽ എംഎൽഎ സജീവ് ജോസഫിന് മുന്നിൽ പാലത്തിൻറെ അപകടാവസ്ഥ ബോധ്യപ്പെടുത്തിയിരുന്നു കഴിഞ്ഞ നിയമസഭ സമ്മേളനത്തില്‍ എം.എല്‍.എ സബ്മിഷനിലൂടെ ഈ വിഷയം നിയമസഭയില്‍ അവതരിപ്പിച്ചിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് ഇൻവെസ്റ്റിഗേഷൻ നടപടികൾക്കായി തുക അനുവദിക്കാൻ സർക്കാർ നിർബന്ധിതമായത് .
0 Comments