പട്ടാന്നൂർ വില്ലേജ് ഓഫീസിൽ ഉദ്യോഗസ്ഥ ക്ഷാമം രൂക്ഷം : ജനങ്ങൾ വലയുന്നു

✍️ മുഹ്സിൻ ഇരിക്കൂർ 

ഇരിക്കൂർ : നായാട്ടു പാറയിൽ സ്ഥിതി ചെയ്യുന്ന പട്ടാന്നൂർ വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥ ക്ഷാമം രൂക്ഷമായതിനാൽ ജനങ്ങൾ വലയുന്നു.

വില്ലേജ് ഓഫീസിൽ ഉദ്യോഗസ്ഥർ ഇല്ലാത്തത് കൊണ്ട് തന്നെ ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കാതെ പൊതുജനങ്ങൾ വലയുകയാണ്. വില്ലേജ് ഓഫീസിലെ നടപടികളുടെ മെല്ലെ പോക്ക് ക്ഷേമ പെൻഷനുവേണ്ടി വരുമാന സർട്ടിഫിക്കറ്റിന് അപേക്ഷ നൽകുന്ന സാധാരണക്കാരെ നല്ല രീതിയിൽ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്.സ്പെഷ്യൽ വില്ലേജ് ഓഫീസർ, വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് എന്നീ തസ്തികകളിൽ നിലവിൽ ആരുമില്ല.
കിൻഫ്ര പാർക്കിന്റെ ഭാഗമായി 500 ഓളം ഏക്കർ ഭൂമി ഏറ്റെടുക്കൽ നടപടി അവസാന ഘട്ടത്തിലാണ്.
ഇതിൻ്റെയൊക്കെ ഭാഗമായി കൈവശ സർട്ടിഫിക്കറ്റ്, തണ്ടപ്പേര് അക്കൗണ്ട്, പൊസഷൻ & നോൺ അറ്റാച്ചുമെന്റ് സർട്ടിഫിക്കറ്റ്, സർവ്വേ നമ്പർ തെറ്റിയത് ശരിയാക്കൽ തുടങ്ങി നിരവധിയായ ആവശ്യങ്ങൾക്കായി സാധാരണയിൽ കവിഞ്ഞ തിരക്ക് വില്ലേജ് ഓഫീസിൽ അനുഭവപ്പെടുന്നുണ്ട്.
തിരക്ക് പരിഗണിച്ച് അഡീഷണലായി രണ്ടു ഉദ്യോഗസ്ഥരെ നിയമിക്കേണ്ട സാഹചര്യം ഉള്ള വില്ലേജ് ഓഫീസിൽ നിലവിലുള്ള രണ്ട് പോസ്റ്റുകളിൽ പോലും ആളില്ല എന്നത് അങ്ങേയറ്റം ദുരിത പൂർണമായ സാഹചര്യമാണ് സൃഷ്ടിച്ചിട്ടുള്ളത്.

കലക്ടർ അടിയന്തരമായി ഈ വിഷയത്തിൽ ഇടപെടണമെന്നും അല്ലാത്തപക്ഷം സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും യൂത്ത് കോൺഗ്രസ് കൂടാളി മണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.