മോദി ഭരണത്തിൽ ഇനി വിൽക്കാൻ ഉള്ളത് പാതാളം മാത്രം : കെ. മുരളീധരൻ എംപി 

ഇരിക്കൂർ : മോദിയുടെ ഭരണത്തിൽ ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങളും വിമാനത്താവളങ്ങളും വിറ്റഴിക്കുകയാണെന്നും ആകാശവും ഭൂമിയും മുഴുവൻ വിറ്റു കഴിഞ്ഞുവെ ന്നും ഇനി പാതാളം മാത്രമാണ് വിൽക്കാൻ ബാക്കിയുള്ളതെന്നും കെ. മുരളീധരൻ എംപി പ്രസ്താവിച്ചു.ഇരിക്കൂർ മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി ഓഫീസ് ഉദ്ഘാടനവും മണ്ഡലം സമ്മേളനവും ഉദ്ഘാടനം ചെയ്‌ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
  ഉപ്പുതൊട്ട് കർപ്പൂരം വരെയുള്ള സാധനങ്ങൾ ക്ക് വൻ വിലക്കയറ്റമാണെന്നും ഇത് മറയ്ക്കാൻ മതത്തെ കൂട്ടുപിടിക്കുകയാണെന്നും രണ്ടാം പിണറായി സർക്കാർ ധൂർത്തടിയിൽ മാത്രമാണ് മുന്നിൽ നിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കോൺഗ്രസ്‌ മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി ഇരിക്കൂർ ബസ്റ്റാൻന്റിൽ നടന്ന പൊതുസമ്മേളനം കെപിസിസി വർക്കിംഗ് പ്രസിഡണ്ട് അഡ്വ.ടി. സിദ്ദീഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു. അഡ്വ.സജീവ് ജോസഫ് എംഎൽഎ കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം നിർവഹിച്ചു. അഡ്വ.സണ്ണി ജോസഫ് എം.എൽ.എ മുഖ്യാതിഥിയായി.

മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സി.വി ഫൈസൽ ചടങ്ങിന് അധ്യക്ഷത വഹിച്ചു.
ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ് ഫോട്ടോ അനാച്ഛാദനം ചെയ്തു. ഒഐസിസി പ്രസിഡന്റ്‌ 
സി.സി ഫൈസൽ കാസിം താക്കോൽ കൈമാറ്റം നടത്തി.കെ.ടി ഷക്കീം ഹാജി ഉപഹാര സമർപ്പണം നടത്തി.കോൺഗ്രസിലേക്ക് പുതുതായി കടന്നുവന്ന സാമൂഹ്യപ്രവർത്തകൻ എൻ.എം സാലിഹിനെ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഷാൾ അണിയിച്ച് സ്വീകരിച്ചു.

മുഹമ്മദ് ബ്ലാത്തൂർ,
കെ.സി മുഹമ്മദ് ഫൈസൽ,ബേബി തോലാനി,
കെ.ആർ അബ്ദുൽ ഖാദർ,സി.കെ മുഹമ്മദ് മാസ്റ്റർ,അഡ്വ.ടി.എ ജസ്റ്റിൻ,
സുദീപ് ജയിംസ്,
എൻ.പി ശ്രീധരൻ,
മുഹ്സിൻ കാതിയോട്,അബ്ദുള്ള ഹാജി ബ്ലാത്തൂർ,
എ.എം വിജയൻ,
രോഹിത്ത് കണ്ണൻ,
ഫർസീൻ മജീദ്,പി.വാഹിദ് ഹാജി,കെ.ടി അയ്യൂബ്,പി.മുനീറുദ്ധീൻ,
എം.പി ഹാരിസ്,
നസീമ ഖാദർ,പി.കെ ഷംസുദ്ദീൻ,കെ.കെ കുഞ്ഞിമായൻ മാസ്റ്റർ,കെ.വി പത്മനാഭൻ, 
കെ.അസ്സൈനാർ,ആർ.പി നാസർ,
അഡ്വ സി.നിഖിൽ, പള്ളിപ്പാത്ത് സിദ്ധീഖ്,
എം.പി ശബ്നം,ടി.പി ജുനൈദ,
കെ.കെ ഹംസ,കെ.വി റഫീഖ്,എം.വി ജനാർദ്ദനൻ,എൻ.വി വാജിദ്,വി.സി രാജീവൻ,
കെ.കുഞ്ഞിപോക്കർ,
കെ.കെ ഷഫീഖ്,
എൻ.കെ സന്ധ്യ,കെ.ശശിധരൻ,
പി.കോമള,
ഹരികൃഷ്ണൻ പാളാട്,
ടി.നഹീൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.സമ്മേളനത്തിന് മുൻപ് നൂറ് കണക്കിന് പേർ അണിനിരന്ന പ്രകടനവും ഉണ്ടായിരുന്നു.