ഇരിക്കൂറിൽ ബൈക്ക് അപകടത്തിൽ ഒരാൾ മരിച്ചു

ഇരിക്കൂർ : ബുധനാഴ്ച രാവിലെ കൊളപ്പ വായനശാലയ്ക്ക് സമീപമുണ്ടായ ബൈക്ക് അപകടത്തിൽ ഒരാൾ മരിച്ചു.

 ഇരിക്കൂലെ ഇറച്ചി വ്യാപാരിയായ കാരോത്ത് മുജീബ് റഹ്മാനാണ് (49) മണപ്പെട്ടത്. 
ഭാര്യവീടായ ചെക്കികുളത്തിൽ നിന്ന് ഇരിക്കൂറിലേക്ക് വരുമ്പോഴാണ് അപകടം. മുന്നിൽ പോവുകയായിരുന്ന കാറിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ ബൈക്ക് തെന്നി വീഴുകയും പിറകിൽ ഇരിക്കുകയായിരുന്ന മുജീബ് റോഡിലേക്ക് തലക്കടിച്ച് വീഴുകയുമാ യിരുന്നു. ഉടനെ ഇരിക്കൂറിലെ സ്വകാരാശുപത്രിയിൽ പ്രവേശിപ്പിക്കുകയും പരിയാരം മെഡിക്കൽ കോളേജിലേക്ക് എത്തിയപ്പോഴേക്കും മുജീബ് മരണപ്പെട്ടിരു ന്നു.

 ബൈക്കോടിച്ചിരുന്ന ആയിപ്പുഴ മരമില്ലിലെ ടിമ്പർ മില്ലിൽ ജോലി ചെയ്യുന്ന കബീറിന് നിസ്സാരമായ പരിക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

 പരേതനായ മാങ്ങാടൻ മാമുവിന്റെയും കരോത്ത് ഖദീജയുടെയും മകനാണ് മുജീബ് റഹ്മാൻ. ഭാര്യ : എം.ഖദീജ (പ ള്ള്യത്ത്,ചെക്കിക്കുളം) മക്കൾ : ഫാസിൽ (ഗൾഫ്), ഫാത്തിമ, ഫിദ, മരുമകൻ : ഹംസ (ഗൾഫ്), സഹോദരങ്ങൾ : അഷ്‌റഫ്‌, ഹനീഫ (ബീഫ് മാർക്കറ്റ്, കമാലിയ സ്കൂൾ പരിസരം)
 പോസ്റ്റ്മോർട്ടത്തിന് ശേഷം ഇരിക്കൂർ മൊയ്തീൻ പള്ളിയിലെ മയ്യത്ത് നമസ്കാര ശേഷം ഭാര്യയുടെ സ്വദേശമായ ചെക്കിക്കുളം ജുമാ മസ്ജിദിൽ കബറടക്കും