ഇരിക്കൂർ : കൂടാളി ഗ്രാമപഞ്ചായത്ത് കൂരാരി പള്ളി അങ്കണവാടിയുടെ കെട്ടിട ഉദ്ഘാടനം മട്ടന്നൂർ എംഎൽഎ കെ.കെ ശൈലജ ടീച്ചർ നിർവഹിച്ചു. കൂടാളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ഷൈമ അധ്യക്ഷത വഹിച്ചു.
അങ്കണവാടിക്ക് സ്ഥലം നൽകിയ എ.പി അബ്ദുല്ല കൂരാരിയെ ചടങ്ങിൽ വെച്ച് ആദരിച്ചു. ഇരിട്ടി ബ്ലോക്ക് അസി
ബിഡിഒ പി. ദിവാകരൻ റിപ്പോർട്ട് അവതരിപ്പിച്ചു.
ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.സി രാജശ്രീ, കൂടാളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. പത്മനാഭൻ, കൂടാളി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ എം.വസന്ത ടീച്ചർ,ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.ദിവാകരൻ,ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷ പി.സി ശ്രീകല ടീച്ചർ, മെമ്പർമാരായ കെ.സഫൂറ, കെ.പി മുഹമ്മദ് അശ്റഫ്, ബേബി സുനില, കെ.കെ കുഞ്ഞിക്കണ്ണൻ, എം.റഫീഖ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
കൂടാളി ഗ്രാമപഞ്ചായത്ത് ഐസിഡിഎസ് സൂപ്പർവൈസർ അരുൺ രേണുക ദേവി സ്വാഗതവും കൂരാരി അങ്കണവാടി വർക്കർ എ.ലത നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ കലാ പരിപാടികൾ അരങ്ങേറി.
0 Comments