സേഫ് അവധിക്കാല ക്യാമ്പ് സമാപിച്ചു 

ഇരിക്കൂർ : ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന പ്രമേയവുമായി ഇരിക്കൂർ ഗവ: ഹയർ സെക്കന്ററി സ്കൂൾ എസ്.പി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ ത്രിദിന അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു. എസ്.പി.സി പാഠ്യപദ്ധതി പരിഷ്ക്കരണത്തിന് ശേഷമുള്ള ആദ്യ ക്യാമ്പിൽ സുസ്ഥിര വികസനം, മാലിന്യ സംസ്ക്കരണം, കാലാവസ്ഥാ വ്യതിയാനം, കമ്മ്യൂണിറ്റി പാർക്ക് നിർമ്മാണം, സംഘബോധം, വിവിധ ഗെയിമുകൾ, പരേഡ്, റോഡ് വോക്ക് എന്നീ മേഖലകൾക്ക് ഊന്നൽ നൽകികൊണ്ടുള്ള വിവിധ സെഷനുകൾ നടന്നു.

  സമാപന സമ്മേളനം ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പൻ സി.വി.എൻ യാസിറ ഉദ്ഘാടനം ചെയ്തു. കണ്ണൂർ റൂറൽ അസിസ്റ്റന്റ് ജില്ലാ നോഡൽ ഓഫീസർ കെ.പ്രസാദ് സമ്മാനദാനം നിർവ്വഹിച്ചു. ഹെഡ്‌മിസ്ട്രസ് വി.സി ശൈലജ, സ്റ്റാഫ് സെക്രട്ടറി ടി.സുനിൽകുമാർ ,കമ്യൂണിറ്റി പോലീസ് ഓഫീസർ വി.വി സുനേഷ്, പി.ധന്യ, കെ.പി സജിത്ത് കുമാർ, എം.താഹിറ, കെ.പി. വിനിൽ,സൂരജ്.പി.നായർ, കേഡറ്റുകളായ കെ.കെ കീർത്തനമോൾ, പി.നിരഞ്ജൻ എന്നിവർ സംസാരിച്ചു. ക്യാമ്പിന്റെ ഭാഗമായി നിർമ്മിച്ച സ്റ്റുഡൻസ് കമ്യൂണിറ്റി പാർക്കിന്റെ ഉദ്ഘാടനം പുതുവർഷത്തിൽ നടക്കും.