ഇരിക്കൂർ : തളിപ്പറമ്പിൽ നിന്ന് ഈർച്ച പൊടിയുമായി ബാംഗ്ലൂരിലേക്ക് പോവുകയായിരുന്ന ലോറി നിലാമുറ്റ പരിസരത്ത് വെച്ച് ബ്രേക്ക് നഷ്ടപ്പെട്ട് പാർക്ക് ചെയ്ത കാറിനും ഇലക്ട്രിക് പോസ്റ്റിനും ഇടിച്ചു. കാറിന്റെ പിൻഭാഗം പൂർണ്ണമായി തകർന്നു. ഇന്നലെ രാത്രി 10 മണിക്കായിരുന്നു സംഭവം.
ഇരിക്കൂർ നിലാമുറ്റം മഖാം ഉറൂസിന്റെ സമാപനദിവസമായ ഇന്നലെ ജനങ്ങൾ പിരിഞ്ഞു പോകുന്ന സമയത്ത് നടന്ന ഈ അപകടത്തിൽ നിന്ന് ജനങ്ങൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇതേതുടർന്ന് പ്രദേശത്തെ വൈദ്യുതി വിച്ഛേദിക്കപ്പെടുകയും ഇന്ന് ഉച്ചയോടുകൂടിയാണ് വൈദ്യുതി പുനസ്ഥാപിച്ചത്.
0 Comments