ഇരിക്കൂർ ഡയനാമോസ് ഫുട്ബോൾ ടൂർണമെന്റിന് തുടക്കം 

സിദ്ധീക്ക് നഗർ പള്ളിക്കൽ മരക്കാന സ്റ്റേഡിയം നാടിന് സമർപ്പിച്ചു 

ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി യുവാക്കളിൽ കാണുന്നു : ഐ.എം വിജയൻ

ഇരിക്കൂർ : ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി യുവാക്കളിൽ ഭദ്രമാണെന്ന് മുൻ ഇന്ത്യൻ ഫുട്ബാൾ താരം ഐ.എം വിജയൻ.
 കേരളത്തിലുൾപ്പെടെയുളള ഇന്ത്യൻ യുവാക്കളുടെ കാൽപന്ത് കളിയോടുള്ള ആവേശം മാതൃക പരമാണെന്നും അദ്ദേഹം പറഞ്ഞു.

 ഇരിക്കൂർ ഡയനാമോസ് എഫ്.സി സെഞ്ച്വറി ഫാഷൻ സിറ്റി അഞ്ചാമത് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണമെൻ്റ് ഉദ്ഘാടനവും സ്റ്റേഡിയം സമർപ്പണവും  സിദ്ധീക്ക് നഗർ പള്ളിക്കൽ മരക്കാന സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പടിയൂർ പഞ്ചായത്ത്‌ പ്രസിഡന്റ് ബി.ശംസുദ്ദീൻ അധ്യക്ഷനായി.
സജീവ് ജോസഫ് എം.എൽ.എ മുഖ്യാതിഥിയായി.

എസ്.എഫ്.എ സംസ്ഥാന പ്രസിഡൻ്റ് കെ.എൻ ലെനിൻ, ജില്ലാ പ്രസിഡൻറ് എളയടത്ത് അശ്റഫ്,ഇരിക്കൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.സി. നസിയത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി.വി.എൻ യാസിറ, പഞ്ചായത്ത് അംഗങ്ങളായ സി.വി.എൻ അബൂബക്കർ, ആർ രാജൻ,കെ.ആർ അബ്ദുൽ ഖാദർ,ഫൈസൽ കാസിം, ആർ.പി നാസർ, സി.വി ഫൈസൽ, വി.അബ് ദുൽഖാദർ, എൻ.റഷീദ്, മടവൂർ അബ്ദുൽ ഖാദർ, യുപി അബ്ദുറഹ്മാൻ,അഡ്വ: പി.പി മുബഷറലി,കെ.മുഹമ്മദ് അശ്രഫ് ഹാജി,സിദ്ദീക്ക് പള്ളിപ്പാത്ത്, പി.വാഹിദ് ഹാജി, കെ.ടി സിയാദ്,കെ.
കുഞ്ഞി പോക്കർ, പി.അയ്യുബ് , കെ.ഗഫൂർ ഹാജി, റയീസ് കീത്തടത്ത്, അഫ്റഫ് പള്ളിപ്പാത്ത് എന്നിവർ സംസാരിച്ചു