ഇരിക്കൂർ : ജൂൺ 14 ലോക രക്‌തദാന ദിനത്തിന്റെ ഭാഗമായി ബ്ലഡ് ഡോണേഴ്സ് കേരള ഇരിട്ടി താലൂക്ക് കമ്മിറ്റി ഇരിക്കൂർ ടൌൺടീം സിഗ്മ ഹോസ്പിറ്റൽ എന്നിവരുമായി സഹകരിച്ച് സന്നദ്ധ രക്‌തദാന ക്യാമ്പ് നടത്തി.
തലശ്ശേരി മലബാർ കാൻസർ സെന്റർ ബ്ലഡ് സെന്ററിന്റെ സഹകരണത്തോടെ നടത്തിയ പരിപാടി ഇരിക്കൂർ പഞ്ചായത്ത് പ്രസിഡന്റ് ടിപി ഫാത്തിമ ഉദ്ഘാടനം ചെയ്തു.
ഇരിക്കൂർ എസ്ഐ സത്യനാഥ്, സമീർ മുതുകുറ്റി (ജില്ലാ സെക്രട്ടറി, ബ്ലഡ് ഡോണേഴ്സ് കേരള) എന്നിവർ മുഖ്യതിഥികളായി.രാജേഷ് കുമാർ (ജില്ലാ ജോയിന്റ് സെക്രട്ടറി) അധ്യക്ഷത വഹിച്ചു.സമീറ (ബിഡികെ ഏയ്ഞ്ചൽ വിംഗ് ജില്ലാ പ്രസിഡന്റ്), ഡോക്ടർ അളഗുലക്ഷ്മണ (സിഗ്മ ഹോസ്പിറ്റൽ), മിർബാസ് (സിഗ്മ ഹോസ്പിറ്റൽ) എന്നിവർ സംസാരിച്ചു.
അൻസാർ ഉളിയിൽ (ബിഡികെ ജില്ല എക്സിക്യൂട്ടീവ് മെമ്പർ) സ്വാഗതവും ടൗൺടീം ഇരിക്കൂർ പ്രസിഡന്റ് സാജിദ്.പി നന്ദിയും പറഞ്ഞു.
ബീഡികെ സംസ്ഥാന രക്ഷധികാരി നൗഷാദ് ബായക്കൽ, ഷിജി മാമ്പ, അമൽ മാട്ടറ, തൻവീറ എന്നിവർ നേതൃത്വം നൽകി.
Irikkur Blood Donation Camp, Voluntary Blood Donation Kerala, Blood Donors Kerala Irikkur, Sigma Hospital Blood Camp, Malabar Cancer Centre Blood Bank, Blood Donation June 14, World Blood Donor Day Malayalam, Irikkur Panchayat Events, BDK Kerala Blood Donors, Blood Donation Awareness Kerala, Irikkur Town Team, Talassery Health Events, Blood Camp News Malayalam, Health Camp Irikkur, Blood Donation Motivation Malayalam
0 Comments