കുടിവെള്ള പ്രശ്നത്തിന് പരിഹാരവുമായി ഇരിക്കൂർ ജിസിസി കെഎംസിസി
ഇരിക്കൂർ : ഇരിക്കൂർ രണ്ടാം വാർഡ് തട്ട്പറമ്പ് മേഖലയിലുള്ള കുടിവെള്ള പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരം കാണുന്നതിന് വേണ്ടി പൊതു കിണർ നാല് കോൽ കൂടി കുഴിച്ച് കൂടുതൽ കുടുംബത്തിന് ഉപയോഗിക്കുന്നതിന് വേണ്ടിയുള്ള സഹായം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് രണ്ടാം വാർഡ് മുസ്‌ലിം ലീഗ് കമ്മിറ്റി ഇരിക്കൂർ ജിസിസി കെഎംസിസി യോട് ആവശ്യപ്പെട്ട പ്രകാരം ജിസിസി കെഎംസിസി നേതാക്കൾ അഞ്ചു ദിവസം മുമ്പ് സ്ഥലം സന്ദർശിച്ചിരുന്നു.

അതിന്റെ അടിസ്ഥാനത്തിൽ ഇന്ന് ചേർന്ന മുസ്‌ലിം ലീഗ് രണ്ടാം വാർഡ് കമ്മിറ്റി യോഗത്തിൽ വെച്ച് പഞ്ചായത്ത് കിണറുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ നിറവേറ്റുന്നതിന് വേണ്ടിയുള്ള മുഴുവൻ ചിലവും ഇരിക്കൂർ ജിസിസി കെഎംസിസി ഏറ്റെടുക്കുകയും ഇരിക്കൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് നേതാക്കളുടെ സാന്നിധ്യത്തിൽ ജിസിസി കെഎംസിസി നേതാക്കൾ അതിന്റെ ഔദ്യോഗിക പ്രഖ്യാപനം യോഗത്തിൽ നടത്തുകയും തൊട്ടടുത്ത ദിവസം തന്നെ പണി ആരംഭിക്കുമെന്നും അറിയിച്ചു

കെ.പി.ഖാലിദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഇരിക്കൂർ പഞ്ചായത്ത് മുസ്‌ലിം ജനറൽ സെക്രട്ടറി 
കെ.കെ കുഞ്ഞിമായൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ടി.പി ഫാത്തിമ,നസിയത്ത് ടീച്ചർ,
റഷീദ് കുന്നത്ത്, അഷ്‌റഫ്‌ എം.പി,സഹീർ ഷാദുലി,സനീർ മാസ്റ്റർ,റഷീദ്.എം 
എന്നിവർ പ്രസംഗിച്ചു.

പദ്ധതിയുടെ പ്രവർത്തനത്തിന് ബഷീർ ചെയർമാനായും റഷീദ് കുന്നത്ത് കൺവീനറായും സബ്കമ്മിറ്റി രൂപീകരിച്ചു.
സമദ് മാസ്റ്റർ സ്വാഗതവും 
ആർ.പി.അസീസ് നന്ദിയും പറഞ്ഞു


Irikkur drinking water issue, Irikkur public well project, GCC KMCC Irikkur support, Muslim League Irikkur activities, public welfare project Irikkur, KMCC social service, drinking water shortage Kerala, Irikkur Ward 2 news, Kerala community support, KMCC water solution

ഇരിക്കൂർ ജലസേചന പദ്ധതി, കുടിവെള്ളം പ്രശ്നം ഇരിക്കൂർ, ജിസിസി കെഎംസിസി സഹായം, മുസ്‌ലിം ലീഗ് വാർഡ് പ്രവർത്തനം, തട്ട്പറമ്പ് കിണർ കുഴിക്കൽ, ഇരിക്കൂർ പൊതുജന പദ്ധതികൾ, കേരളം ജലക്ഷാമം, വാട്ടർ പ്രോജക്ട് കെഎംസിസി, സാമൂഹിക പ്രവർത്തനം ഇരിക്കൂർ, കുടിവെള്ള സഹായം കേരളം