ലോക തൊഴിലാളി ദിനത്തിൽ റാലിയും സംഗമവും നടത്തി
ഇരിക്കൂർ : 
ലോക തൊഴിലാളി ദിനമായ മെയ് 1ന് എസ്.ടി.യു.ഇരിക്കൂർ നിയോജമണ്ഡലം മെയ് ദിന റാലിയും, തൊഴിലാളി സംഗമവും, സംഘടിപ്പിച്ചു.
ഇരിക്കൂർ ടൗണിൽ നടന്ന ചടങ്ങിൽ 
എസ്.ടി.യു പ്രസിഡൻ്റ് കെ.പി.നവാസ് അധ്യക്ഷത വഹിച്ച ചടങ്ങ് എസ്.ടി.യു  ജില്ലാപ്രസിഡൻ്റ് ആലി കുഞ്ഞി പന്നിയൂർ ഉട്ഘാടനം നിർവഹിച്ചു.

സി.പി.അശ്രഫ് ഹാജി,
പി.പി.അബൂബക്കർ,
ശിഹാബുദ്ധീൻ.പി.പി,
മുഹമ്മദലി,
എം.പി റൗഫ് എന്നിവർ സംസാരിച്ചു.
എം.പി.കബീർ സ്വാഗതവും റഫീഖ്.എം. നന്ദിയും പറഞ്ഞു.