"നേരറിവ് നല്ല നാളേക്ക്" മിഹ്റജാനുൽ ബിദായ 
പെരുവളത്തു പറമ്പ് റൈഞ്ച് തല ഉദ്ഘാടനം
ഇരിക്കൂർ : നേരറിവ് നല്ല നാളേക്ക് എന്ന പ്രമേയത്തിൽ മിഹ്റജാനുൽ ബിദായ 
പെരുവളത്തു പറമ്പ് റൈഞ്ച് തല ഉദ്ഘാടനം ബ്ലാത്തൂർ തർബിയത്തുൽ ഉലൂം ഹയർ സെക്കണ്ടറി മദ്റസയിൽ നടന്നു.
കെ.കെ അബ്ദുള്ള ഹാജി ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു.
നന്മകൾ കൂമ്പടയുകയും തിന്മകൾ കിളിർത്തു വരികയും ചെയ്യുന്ന വർത്തമാന കാലത്ത് ധാർമ്മിക മൂല്യങ്ങളും മത സൗഹാർദ്ദവും ഊട്ടിയുറപ്പിക്കുന്നതും സുന്നത്ത് ജമാഅത്തിൽ അടിയുറപ്പിച്ചു നിർത്തുന്നതുമായ പാഠ്യപദ്ധതികളാണ് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് 
ആവിഷ്കരിച്ചിട്ടുള്ളതെന്ന് ഉദ്ഘാടന ഭാഷണത്തിൽ അദ്ദേഹം പറഞ്ഞു.
പൊതു പരീക്ഷയിൽ ടോപ്പ് പ്ലസ് നേടിയ വിദ്യാർത്ഥിക്കുള്ള സ്നേഹോപഹാരം എസ്കെഎസ്എസ്എഫ് 
ബ്ലാത്തൂർ ശാഖാ കമ്മിറ്റി നൽകി.
നവാഗതരെ സ്നേഹ സമ്മാനവും മധുരവും നൽകി ഒന്നാം ക്ലാസിൽ പ്രവേശനം നൽകി.
റൈഞ്ച് സെക്രട്ടറി മൊയ്തീൻ ദാരിമി പ്രാർത്ഥനക്ക് നേതൃത്വം നൽകി.
മുനീർ ബാഖവി , അൽത്താഫ് അർഷദി , അബ്ദുറസാഖ് അസ്ഹരി, അബ്ദുള്ള മൗലവി, അബദുൽ ഖാദർ ഹാജി, മേമി ഹാജി, എ.സി ഫൈസൽ , വി.വി ശംസീർ സംസാരിച്ചു