ഇരിക്കൂർ : ഇരിക്കൂർ പഞ്ചായത്തിലെ ഏഴാം വാർഡിൽ മണ്ണൂർ പാലത്തിന് സമീപം ഹാപ്പിനസ് പാർക്കും & ഓപ്പൺ ജിമ്മും അനുബന്ധ പ്രവൃത്തികളും ചെയ്യുന്നതിന് 15 ലക്ഷം രൂപ അനുവദിച്ചതായി സജീവ് ജോസഫ് എം.എൽ.എ അറിയിച്ചു.
2024-25 സാമ്പത്തികവർഷത്തെ എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നുമാണ് തുക അനുവദിച്ചിരിക്കുന്നത്.
പ്രസ്തുത പ്രവൃത്തിയ്ക്ക് ധനകാര്യ വകുപ്പിൽ നിന്നും പ്രത്യേകാനുമതി ലഭിച്ചതായും എം.എൽ.എ പറഞ്ഞു.
0 Comments