ഇരിക്കൂർ : കേരള സംസ്ഥാന യുവജന ബോർഡിന്റെ കീഴിൽ, ഇരിക്കൂർ പഞ്ചായത്ത് ഈ വർഷം നടത്തിയ കേരളോൽസവത്തിൽ കലാ കായിക മൽസരങ്ങളിൽ മികവ് തെളിച്ച് ഓവറോൾ ചാമ്പ്യൻമരായി ഇരിക്കൂർ വയങ്കാംക്കോട് പൈസായിലെ സ്മാക്ക് ഗൈസ്, ആർട്ട്സ് & സ്പോർട്സ് ക്ലബ്ബ്. ഇരിക്കൂർ പഞ്ചായത്തിന് കീഴിൽ അഞ്ചോളം ക്ലബ്ബുകൾ മാറ്റുരച്ച പരുപാടിയിൽ കായിക മൽസരത്തിൽ, ഓവറോൾ ട്രോഫിയും കലാകായിക മൽസരങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പും നേടിയ ക്ലബ്ബംഗങ്ങൾ നാടിന്റെ അഭിമാനമായി മാറി.
ഇരിക്കൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി ഫാത്തിമയിൽ നിന്നും ക്ലബ്ബ് മാനേജർ അനസും, മുബാറക് യുവ കൂട്ടായ്മ ചെയർമാൻ ഷബീലും മറ്റ് ടീമംഗങ്ങളും ചേർന്ന് ചാമ്പ്യൻഷിപ്പ് ട്രോഫിയും ഉപഹാരങ്ങളും ഏറ്റുവാങ്ങി.തുടർന്ന് നടന്ന ബ്ലോക്ക് തലമൽസരത്തിലും മികച്ച വിജയം നേടിയ ക്ലബ്ബംഗങ്ങൾ അതലെറ്റിക്സിൽ പഞ്ചായത്തിന് ഓവറോൾ കിരീടം നേടികൊടുത്തു.
ഒരു ചെറീയ പ്രേദശത്തുള്ള ക്ലബ്ബിന് ഇത്രയും മികച്ച വിജയം കൈവരിക്കാൻ സാധിച്ചത് യുവാക്കളുടെ ഐക്യമാണെന്നും വഴിതെറ്റി കൊണ്ടിരിക്കുന്ന യുവ തലമുറ മാതൃകയാക്കേണ്ടതാണ് ക്ലബ്ബിൻ്റെ പ്രവർത്തനങ്ങളെന്ന് കലാകാരൻമാർക്കുള്ള സ്വീകരണയോഗത്തിൽ സംസാരിക്കവെ പഞ്ചായത്ത് പ്രസിഡന്റ് അഭിപ്രായപ്പെട്ടു.
0 Comments