നാടിന്റ തനിമ വിളിച്ചോതുന്ന "ഇരിക്കൂർ കൾച്ചറൽ ഫെസ്റ്റ്" ശ്രദ്ധേയമായി

അജ്‌മാൻ : യൂ.എ.ഇ ഇരിക്കൂർ ഏരിയ മുസ്ലിം റിലീഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അജ്‌മാൻ ക്വീൻ ഫാം ഹൗസിൽ "ഇരിക്കൂർ കൾച്ചറൽ ഫെസ്റ്റ്" സംഘടിപ്പിച്ചു . കുടുംബ സംഗമം മറ്റു വ്യത്യസ്ത കലാ കായിക പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി. ഇരിക്കൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ സി.വി.എന്‍ യാസറ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സഹീർ കീത്തടത്ത് അധ്യക്ഷത വഹിച്ചു.

  ഇരിക്കൂർ മഹല്ല് പ്രധിനിധി കെ.വി അബ്ദുൾ ഖാദർ, സി.വി ഫൈസൽ,വി.കാസിം, എം.ഉമ്മർ, കമ്മിറ്റി രക്ഷധികാരികളായ സി.സി ഉമ്മർ , ബഷീർ കൊളത്തായി എന്നിവര്‍ സംസാരിച്ചു.
കെ.ഷബീർ സ്വാഗതവും നദീർ ഇബ്രാഹിം നന്ദിയും പറഞ്ഞു.
 പ്രോഗ്രാം കമ്മിറ്റി ചെയർമാൻ
ഫൈസൽകാസിം, എൻ.വി ഹാരിസ്, ഷമീം ടി.പി എന്നിവര്‍ നേതൃതം നൽകി.