സഫൽ എഡ്യൂ - കോൺക്ലേവ് -2024- നാളെ


ഇരിക്കൂർ : സഫൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സഫൽ എഡ്യൂ കോൺക്ലേവ് -2024 ഇരിക്കൂർ റഹ്മാനിയ ക്യാമ്പസിൽ നാളെ നവംബർ 9 ന് വിവിധ വേദികളിലായി നടത്തപ്പെടും. ഇരിക്കൂർ മഹല്ല് കോർഡിനേഷൻ കമ്മിറ്റിയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന
ഈ പദ്ധതി ഇരിക്കൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.പി ഫാത്തിമ ഉദ്‌ഘാടനം ചെയ്യും .

വിദ്യാർത്ഥികളെ ഇന്ത്യയിലെ പ്രീമിയർ സ്ഥാപനങ്ങൾ , വിവിധ പ്രവേശന പരീക്ഷകൾ , മത്സര പരീക്ഷകൾ ഇവയെ പറ്റി പരിചയപെടുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 
ബിരുദധാരികൾക്കും , ബിരുദവിദ്യാർഥികൾക്കും ഗവ / പൊതുമേഖലാ ജോലികളുടെ സാധ്യതകൾ പരിചയപ്പെടുത്താനും കോൺക്ലേവ് ലക്ഷ്യമിടുന്നുണ്ട്.

പ്ലസ്ടുവിന് ശേഷമുള്ള പ്രവേശന പരീക്ഷകൾ എന്ന വിഷയത്തിൽ കരിയർ കോളമിസ്റ്റ് അൻവർ മുട്ടാഞ്ചേരിയും ,ഗവ - പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിൽ സാദ്ധ്യതകൾ എന്ന വിഷയത്തിൽ സ്റ്റേറ്റ് കരിയർ ഗൈഡൻസ് ആന്റ് അഡോളസെന്റ് സെൽ സീനിയർ കരിയർ എക്സ്പെർട് കബീർ പാറപൊയിലും , ഇന്ത്യയിലെ പ്രീമിയർ സ്ഥാപനവും പ്രവേശന മുന്നൊരുക്കവും എന്ന വിഷയത്തിൽ സിജി കരിയർ വിഭാഗം ഡയറക്ടർ അസ്‌കർ മാസ്റ്ററും വിദ്യാർത്ഥികളുമായി സംവദിക്കും.

ഐഐടി പോലുള്ള പ്രമുഖ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷക്ക് അപേക്ഷ ക്ഷണിക്കുന്ന സമയത്തു തന്നെ വിദ്യാർത്ഥികൾക്ക് വേണ്ടുന്ന മാർഗ നിർദ്ദേശങ്ങളും , സഹായവും നൽകുക എന്നത് എഡ്യൂ - കോൺക്ലേവിന്റെ പ്രധാന ലക്ഷ്യമാണ് . 

ആവിശ്യമായ വിദ്യാർത്ഥികൾക്ക് വ്യക്തിഗത കരിയർ കൗൺസിലിങ്ങിനുള്ള സൗകര്യവും കോൺക്ലേവിൽ ഒരുക്കീട്ടുണ്ട്. 
വിദ്യാർത്ഥികൾക്കും , തൊഴിൽ അന്വേഷകർക്കും , രക്ഷിതാക്കൾക്കും ഗുണകരമാവുന്ന കോൺക്ലേവിലെക്കുള്ള പ്രവേശനം സൗജന്യമാണ്. 

ഡോ അസിം , കെ മൻസൂർ മാസ്റ്റർ , സിഎച്ച് ഷുഹൈബ് മാസ്റ്റർ , ഡോ ആസിഫ് നവാസ് , സി വി എൻ ഇക്ബാൽ മാസ്റ്റർ , അൻസാരി മാസ്റ്റർ , കെ അബ്ദുൽ വഹാബ് , എന്നിവർ വാർത്ത കുറിപ്പിൽ അറിയിച്ചു 

കൂടുതൽ വിവരങ്ങൾക്ക്
94463 78834,9037461826