സന്നദ്ധ രക്‌തദാന ക്യാമ്പ് നടത്തി 

ഇരിക്കൂർ : ബ്ലഡ്‌ ഡോണേഴ്സ് കേരള കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിക്കൂർ എച്ച്എൻസി ക്ലിനിക്ക്, ഇരിക്കൂർ ടൗൺ ടീം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 
കണ്ണൂർ ബിഎംഎച്ച് ബ്ലഡ്‌ സെന്ററിന്റെ സഹകരണത്തോടെ, ഇരിക്കൂർ എച്ച്എൻസി ക്ലിനിക്കിൽ വെച്ചു നടത്തിയ സന്നദ്ധ രക്‌തദാന ക്യാമ്പ് ഇരിക്കൂർ എസ്.ഐ സത്യനാഥൻ ഉൽഘാടനം ചെയ്തു.ബിഎംഎച്ച് ബ്ലഡ്‌ സെന്റർ മെഡിക്കൽ ഓഫീസർ ഡോ: റോഷൻ ചന്ദ്രൻ ബോധവൽക്കരണ ക്ലാസ്സ്‌ എടുത്തു. എച്ച്എൻസി എക്സിക്യൂട്ടീവ് ഡയറക്ടർ ഷിജാസ് മംഗലാട്ട് അധ്യക്ഷനായ പരിപാടിയിൽ പ്രമുഖ വാഗ്മി സലീം വാഫി, ഇരിക്കൂർ മഹല്ല് ജനറൽ സെക്രട്ടറി കെ.പി അബ്ദുൽ അസീസ്, യു.പി അബ്ദുൽറഹ്‌മാൻ (ചന്ദ്രിക ദിനപത്രം), നലീഫ ടീച്ചർ (വാർഡ് മെമ്പർ), ഷഫീഖ് (യുത്ത് കോൺഗ്രസ്‌), ബിന്ദു ബാലകൃഷ്ണൻ (ബിഡികെ ജില്ലാ പ്രസിഡന്റ്‌), പി.സാജിദ്  (ടൗൺ ടീം സെക്രട്ടറി) എന്നിവർ ആശംസ നേർന്നു. റാഫി പാറയിൽ (എച്ച്എൻസി പിആർഒ) സ്വാഗതവും ബിഡികെ ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ അൻസാർ ഉളിയിൽ നന്ദിയും പറഞ്ഞു.

BDK സംസ്ഥാന രക്ഷാധികാരി നൗഷാദ് ബയക്കാൽ, സംസ്ഥാന സെക്രട്ടറി സജിത്ത് വിപി, ഷിജി മാമ്പ, ജാബിർ, HNC അഡ്മിൻ ആഷിഖ്, പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് മാനേജർ ശാഹുൽ ഹമീദ്, എന്നിവർ നേതൃത്വം നൽകി.