സാമൂഹികസേവനങ്ങളുമായി വിദ്യാർത്ഥികൾ
ഇരിക്കൂർ: പെരുവളത്ത് പറമ്പ് റഹ്മാനിയ ദർസ് മാനേജിങ് കമ്മിറ്റിയുടെ കീഴിലുള്ള വാഫി വിദ്യാർത്ഥികളാണ് സേവനം നടത്തിയത്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചാണ് റോഡും പരിസരവും വൃത്തിയാക്കിയത് .വിദ്യാർത്ഥികളുടെ പഠനത്തിൻറെ ഭാഗമായ (സിഎസ്എസ്) നിർബന്ധിത സാമൂഹിക സേവനത്തിൻ്റെ തുടക്കമായിരുന്നു ഈ പ്രവർത്തനം.
നിസാം ശുഹൈബ്, റാഷിദ്, ഷിനാസ്, സഹൽ, വാഹിദ് ആദിൽ,ജാസിൽ, സയാഫ് അനസ്, ശാമിൽ, സഫ് വാൻ,ഹുസൈർ , തുടങ്ങിയവർ പങ്കെടുത്തു.ത്വാഹാ വാഫി,ജാഫർ വാഫി,ഷെഫീഖ് വാഫി,റാഷിദ് വാഫി, നുഅ്മാൻ വാഫി സൽമാൻ വാഫി,ശിഹാബ് വാഫി,മുക്ക്സിത്ത് ഹൈതമി,അയ്യൂബ് ഫൈസി തുടങ്ങിയവർ നേതൃത്വം നൽകി