ഇരിക്കൂർ ഗ്രാമ പഞ്ചായത്ത് വിജയോത്സവം സംഘടിപ്പിച്ചു 

ഇരിക്കൂർ : ഇക്കഴിഞ്ഞ എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും ഫുൾ A+ വാങ്ങിയവരെ ആദരിച്ചു.
 പ്രസ്തുത ചടങ്ങ് ഇരിക്കൂർ എംഎൽഎ അഡ്വ സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ടി.പി ഫാത്തിമ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആർ.കെ വിനിൽ കുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി.വി.എൻ യാസറ, കെ.ടി നസീർ, ടി.സി നസിയത്ത്, സി.രാജീവൻ, ബി.പി നലീഫ, എം.വി മിഥുൻ തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി.ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എൻ.കെ സുലൈഖ ടീച്ചർ സ്വാഗതവും എൻ.കെ.കെ മുഫീദ ചടങ്ങിന് നന്ദി പറഞ്ഞു