ത്രിതല പഞ്ചായത്തുകളുടെ വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്ന സർക്കാർ നയത്തിനെതിരെ പ്രതിഷേധമിരമ്പി ;ഒപ്പുമതിൽ സംഘടിപ്പിച്ചു
ഇരിക്കൂർ. : പ്രാദേശിക ഗവൺമെൻ്റുകളുടെ വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്ന സർക്കാർ നയത്തിനെതിരെ ലോക്കൽ ഗവൺമെൻ്റ് മെമ്പേഴ്സ് ലീഗിൻ്റെ ആഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്തു ഓഫീസുകൾക്ക് മുന്നിൽ ഒപ്പുമതിൽ സംഘടിപ്പിച്ചു. 
ക്രമാതീതമായ നികുതിക്കൊള്ള സാധാരണക്കാർ ജനപ്രതിനിധികൾക്കെതിരെ രോഷം പ്രകടിപ്പിക്കുകയാണ് . ബജറ്റ് വിഹിതം അനുവദിക്കാത്തത് മൂലം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ രൂപപ്പെട്ട പ്രതിസന്ധിക്ക് പരിഹാരം കാണുക, ലൈഫ് പദ്ധതി ഗുണഭോക്താക്കൾക്ക് പോലും ഫണ്ട് അനുവ ദിക്കാത്ത ധിക്കാര നടപടി തീരുത്തുക, ക്ഷേമപെൻഷൻ കുടിശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കൊണ്ടാണ് ഒപ്പു മതിൽ സമരം. 
ഇരിക്കൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിലെ ഒപ്പു മതിൽ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി.എൻ.എ ഖാദർ ഉദ്ഘാടനം ചെയ്തു. ലോക്കൽ ഗവൺമെന്റ് മെമ്പേഴ്സ് ലീഗ് സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ ടി.പി ഫാത്തിമ അധ്യക്ഷത വഹിച്ചു. ലീഗ് പ്രസിഡന്റ് വി.പി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു.കെ.മുഹമ്മദ് അഷ്റഫ് ഹാജി മുഖ്യപ്രഭാഷണം നടത്തി.
കെ.ടി നസീർ സ്വാഗതം പറഞ്ഞു. യു.പിഅബ്ദുറഹ്മാൻ,കെ.ഗഫൂർ ഹാജി,സ്ഥിരം സമിതി അധ്യക്ഷൻമാരായ എൻ.കെ.കെ മുഫീദ, എൻ.കെ സുലൈഖ ടീച്ചർ, ടി.സി നസിയത്ത് ടീച്ചർ, യൂത്ത് ലീഗ് ജനറൽസെക്രട്ടറി എം.സി അഷറഫ്, പി.കെ നൗഷീർ, പി.പി അബ്ദുറഹ്മാൻ എന്നിവർ പ്രസംഗിച്ചു.