ഇരിക്കൂര്‍: ലോക കായിക മാമാങ്കത്തിന് തിരി തെളിയിച്ചുകൊണ്ട് ഇന്നലെ പാരീസില്‍ ആരംഭിച്ച ഒളിമ്പിക്സിന്റെ സന്ദേശം കുട്ടികളിലെത്തിക്കുന്നതിന്റെ ഭാഗമായി ഇരിക്കൂര്‍ കമാലിയ മദ്രസ്സ എ.യു.പി സ്കൂളില്‍ ഒളിമ്പിക്സ് ദീപശിഖ തെളിയിച്ചു. ഹെഡ്മിസ്ട്രസ് പി.ഹസീന ടീച്ചർ ഒളിമ്പിക്സിന്റെ ചരിത്രവും, പ്രാധാന്യവും വിശദീകരിച്ചു. അധ്യാപകരായ പി.എം സനീര്‍, സി.സി നവാസ്, മുഹമ്മദ് ഹനീഫ, കെ.പി രേഷ്മ എന്നിവര്‍ നേതൃത്വം നല്കി.
0 Comments