ഇരിക്കൂർ : അസ യൂനാനി ആയുർവേദ ഹോസ്പിറ്റൽ ഇരിക്കൂർ ഒന്നാം വാർഷികത്തോടനുബന്ധിച്ച് F FOR FOOD മായി സഹകരിച്ചുകൊണ്ട് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 2024 ജൂലൈ 20 ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 3 മണി വരെ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ സമീപത്തുള്ള F FOR FOOD ചാരിറ്റബിൾ സൊസൈറ്റിയുടെ ഓഫീസിൽ വച്ചാണ് ക്യാമ്പ് നടത്തിയത്.
ക്യാമ്പിന് അസ യൂനാനി ഹോസ്പിറ്റൽ ഇരിക്കൂർ മെഡിക്കൽ ഓഫീസർ ഡോക്ടർ മുഹമ്മദ് ജലാലുദ്ദീൻ നേതൃത്വം നൽകി..
അസ ക്ലിനിക്സ് കോഡിനേറ്റർ ജലീൽ പേരാമ്പ്ര, F FOR FOOD ഭാരവാഹികളായ ഹാരിസ് കെപി ,മുനീസ് പുതിയ പുരയിൽ ,ഫരീദ, കെ.വി ഫാത്തിമ ,കെ.പി നിസാമുദ്ധീൻ,കെ.കെ ഷജീർ,വി.ഇർഷാദ് ,കമറുദ്ധീൻ എന്നിവർ സംബന്ധിച്ചു. ക്യാമ്പിന് നൂറോളം പേർ പങ്കെടുത്തു.
0 Comments