ഇരിക്കൂർ : കാലവർഷം ശക്തിപ്പെടുന്നു. ശക്തി നിലനിൽക്കുമെന്ന കാലാവസ്ഥാ നിരീക്ഷകരുടെ അഭിപ്രായം ഗൗരവമായി കാണണം. പുഴയോരത്ത് കാഴ്ചക്കാരാവുന്നവരും നിറഞ്ഞൊഴുകുന്ന തോടുകളിലും, കുളങ്ങളിലും, വെള്ളക്കെട്ടുകളിലും കുളിക്കാൻ ഇറങ്ങുന്നവരും വലിയ കൽ-മൺ ഭിത്തികൾക്ക്താഴെ വീട് വെച്ചു താമസിക്കുന്നവരും അതിശക്തമായ മഴയിൽ പുറത്തിറങ്ങി നടക്കുന്നവരും ശ്രദ്ധാലുക്കളാവണം.സുരക്ഷാ ഭീഷണി നിലനിൽക്കുന്ന വീടുകളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥലം കണ്ടെത്തണം.
സഹായ സൗകര്യം ആവശ്യമുള്ളവർ ഇരിക്കൂർ മഹല്ല് കമ്മിറ്റി ഓഫീസുമായി ബന്ധപ്പെടണമെന്ന് ഇരിക്കൂർ മഹല്ല് അധികൃതർ അറിയിച്ചു
0 Comments