ബഡ്സ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ഇരിക്കൂർ : ഇരിക്കൂർ ഗ്രാമ പഞ്ചായത്തിൻ്റെയും ഹെൽപ്പ് ചാരിറ്റബിൾ ട്രസ്റ്റ് - ആസ്റ്റർ മിംസ് കണ്ണൂർ എന്നിവയുടെയും സംയുക്താഭിമുഖ്യത്തിൽ ഇരിക്കൂർ പഞ്ചായത്തിലെ ബഡ്സ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട് ടി.പി. ഫാത്തിമ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എൻ.കെ സുലൈഖ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എൻ.കെ.കെ മുഫീദ സ്വാഗതം പറഞ്ഞു. ഡോ ശ്രുതി വിഷയാവതരണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എം.പി പ്രസന്ന, സി.വി.എൻ യാസറ, പഞ്ചായത്ത് അംഗങ്ങളായ
കെ.ടി അനസ്, സി.രാജീവൻ,ടി.സി നസിയത്ത്, എം.പി അശ്രഫ്, എം.വി മിഥുൻ, കെ.കവിത,കെ.കുഞ്ഞിപ്പോക്കർ, പി.വാഹിദ് ഹാജി, കെ.ഷൗക്കത്തലി , ടി.പി ജുനൈദ, രാജു തോമസ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. ബി.പി നലീഫ ചടങ്ങിന് നന്ദി പറഞ്ഞു
0 Comments