ദേശായനം അനുമോദന യാത്ര സംഘടിപ്പിച്ചു
ഇരിക്കൂർ : ഇരിക്കൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ എസ്എസ്എൽസി പരീക്ഷാ വിജയികളെ ആദരിക്കുന്നതിൻ്റെ ഭാഗമായി വിദ്യാലയത്തിൻ്റെ വിവിധ പ്രദേശങ്ങളിലേക്ക് ദേശായനം എന്ന പേരിൽ അനുമോദന യാത്ര സംഘടിപ്പിച്ചു ഇരിക്കൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന് ചരിത്രവിജയം സമ്മാനിച്ച എസ്എസ്എൽസി ഫുൾ എ പ്ലസ് വിജയികളെയാണ് അനുമോദിച്ചത്. ഈ വർഷവും നൂറു ശതമാനം വിജയവും 31 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് നേടുകയും ചെയ്തു. സ്കൂളിൽ നിന്ന് പ്രത്യേകം സജ്ജമാക്കിയ ദേശായന യാത്രാ വണ്ടി പിടിഎ പ്രസിഡണ്ട് കെ കെ അബ്ദുള്ള ഹാജി ഫ്ലാഗ് ഓഫ് ചെയ്തു. 

സിദ്ദിഖ് നഗർ, പാറ്റക്കൽ, ചുങ്കസ്ഥാനം, ബ്ലാത്തൂർ, കല്യാട് , ചേടിച്ചേരി,നിടുവള്ളൂർ ആയിപ്പുഴ, മാമാനം, തുടങ്ങിയ വിവിധ പ്രദേശങളിലെ കുട്ടികളുടെ വീടുകൾ സന്ദർശിക്കുകയും മധുരപലഹാരങ്ങളും , ഉപഹാരങ്ങളും വിതരണം നടത്തുകയും ചെയ്തു. പ്രവർത്തനങ്ങൾക്ക് പ്രധാനാധ്യാപിക വി.സി ശൈലജ, മദർ പിടിഎ പ്രസിഡണ്ട് പ്രീത ശിവദാസൻ, എ.സി റുബീന , കെ.പി സുനിൽകുമാർ, എം.രമേശൻ, പി.എ നിസാർ,വി.വി സുനേഷ്, ടി.വത്സലൻ, ടി.പി.മഹമ്മൂദ്, ആർ.കെ ഹരീന്ദ്രനാഥ് എന്നിവർ നേതൃത്വം നൽകി.