കുടുംബജീവിതം ദുരിതത്തിലാക്കിയ സർക്കാറുകൾക്കെതിരെയുള്ള വിധിയെഴുത്ത്: പി.സാജിത ടീച്ചർ
കെ.സുധാകരൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇരിക്കൂറിൽ സംഘടിപ്പിച്ച വനിതാ സംഗമം പി സാജിത ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു.
ഇരിക്കൂർ: അക്രമരാഷ്ട്രീയവും വർഗ്ഗീയ രാഷ്ട്രീയവും കേരളത്തിൽ വിലപ്പോവില്ലെന്ന് കുടുംബിനികൾ തീരുമാനിച്ചുറച്ച തിരഞ്ഞെടുപ്പാണ് ഈ ലോക സഭാ തിരഞ്ഞെടുപ്പെന്ന് വനിതാ ലീഗ് സംസ്ഥാന സെക്രട്ടറി പി.സാജിത ടീച്ചർ. പെൻഷൻ നൽകാതെയും വിലക്കയറ്റം പിടിച്ചു നിർത്താതെയും അഴിമതിയും ധൂർത്തുമായി ജനങ്ങളെ ദുരിതത്തിലാക്കിയ പിണറായി ഭരണം വീട്ടിനകത്ത് കണ്ണീര് വീഴ്ത്തി മനഃസുഖം കാണുന്ന സാഡിസ്റ്റായി മാറിയ പിണറായി സർക്കാറിനെതിരെയും ജനങ്ങളെ ഭിന്നിപ്പിച്ച് വർഗ്ഗീയത വളർത്തുകയും വാചകക്കസർത്തിൽ ഭരണം നടത്തുന്ന മോഡിയും ഒരു നാണയത്തിൻ്റെ രണ്ട് വശങ്ങളാണ്. ഈ തിരഞ്ഞെടുപ്പിൽ സ്ത്രീ വോട്ടർമാർ ഒന്നടങ്കം യുഡിഎഫിനെ പിന്തുണയ്ക്കുമെന്നും സാജിത ടീച്ചർ പറഞ്ഞു. ഇരിക്കൂർ പഞ്ചായത്ത് യു ഡി എഫ് വനിതാസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. എൻ.കെ സുലൈഖ ടീച്ചർ അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് ജില്ലാ സെകട്ടറി ലിസമ്മാ ബാബു മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി പി ഫാത്തിമ, സി.വി.എൻ യാസറ, ടി.സി നസിയത്ത് ടീച്ചർ,ടി.പി ജുനൈദ, പി.കോമള , കെ.സന്ധ്യ,പി.സുപ്രിയ , എൻ.കെ.കെ മുഫീദ ,എം.പി ശബ്നം, , എ.പി അബ്ദുൽ ലത്തീഫ് ,കെ.ടി.നസീർ , സി.വി ഫൈസൽ, ആർ.പി നാസർ, കെ.കെ. കുഞ്ഞിമായൻ മാസ്റ്റർ, കെ.കെ. ഷഫീഖ്, യു.പി അബ്ദുറഹ്മാൻ,കെ.അസൈനാർ, കെ.ടി.ഷബീർ, ടി.സി.റിയാസ് പ്രസംഗിച്ചു.
0 Comments