ഇരിക്കൂർ വലിയ ജുമാ മസ്ജിദിന് വാട്ടർ കൂളർ കൈമാറി

ഇരിക്കൂർ : ഇഗാസ ചാരിറ്റി ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ഇരിക്കൂർ വലിയ ജുമാ മസ്ജിദിലേക്ക് വാട്ടർ കൂളർ കൈമാറി.ഇരിക്കൂർ മഹല്ല് പ്രസിഡന്റ് കെ.ടി സിയാദ് ഹാജി, മഹല്ല് സെക്രട്ടറി കെ.പി അബ്ദുൽ അസീസ് മാസ്റ്റർ, എന്നിവരുടെ സാനിധ്യത്തിൽ ഇരിക്കൂർ വലിയജുമാ മസ്ജിദ് ഖത്വീബ് അറക്കൽ അബ്ദുൽ റസാഖ് ദാരിമി ഉദ്‌ഘാടന കർമം നിർവഹിച്ചു. ഇഗാസ കമ്മിറ്റി അംഗങ്ങളായ കെ.മൻസൂർ, സി.വി ഹാഷിർ, കെ.ഷംസുദ്ദീൻ, പി.ഷഫീർ, സി.റാഷിദ്, പി.ആർ അർഷാദ്,പി.കെ അബ്ദുൽ സലാം, കെ.ടി മുസാദിഖ് എന്നിവർ സംബന്ധിച്ചു