ഇരിക്കൂർ : പത്ത് വർഷത്തെ ബി.ജെ.പി, ആർ.എസ്.എസ് ഭരണം ഇന്ത്യയുടെ എല്ലാം നശിപ്പിക്കുകയും മതന്യൂനപക്ഷങ്ങളെ ഇല്ലാതാക്കാൻ തീവ്രശ്രമംനടത്തുകയും രാജ്യത്തെ മത സൗഹാർദവും സാഹോദര്യവും തകർക്കുകയും ചെയ്തെന്നും ഭരണഘടനക്കെതിരെ നീങ്ങുമ്പോൾ എതിർത്ത് വോട്ടു ചെയ്തു പരാജയപ്പെട്ടത്തുന്നവരെ തിരഞ്ഞെടക്കണമെന്നും നാഷണൽ ലീഗ് അഖിലേന്ത്യാ പ്രസിഡൻ്റ് പ്രൊഫ: മുഹമ്മദ് സുലൈമാൻ പറഞ്ഞു. മോദിയെയും കരിനിയമങ്ങളെയും എതിർക്കുന്നവരെ കാരണമില്ലാതെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയാണ്. ഇത്തരത്തിൽ പതിനായിരങ്ങളാണ് ഇന്ത്യയിലെ ജയിലുകളിൽ വിചാരണ കൂടാതെ കഴിയുന്നത്. ഇതിൽ പകുതിയിലധികവും മുസ്ലിംകളും ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളുമാണ്. ജനപ്രതിനിധികൾ പോലും ഉണ്ട്. ബി.ജെ.പി സർക്കാർ അഴിമതിയിൽ മുങ്ങിയിരിക്കയാണ്. ഒരു നേതാവ്, ഒരു രാജ്യം, ഒരു മതം, ഒരു തെരഞ്ഞെടുപ്പ് ഇതാണ് ഇവരുടെ മുദ്രാവാക്യം.ഇത്തരത്തിൽ ഗുരുതരമായി അപകടത്തിലായ ഇന്ത്യയെ രക്ഷിക്കാൻ പാർലിമെൻ്റ് ഇലക്ഷൻ ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ആയിപ്പുഴയിൽ നടന്ന എൽ.ഡി.എഫ് പട്ടാന്നൂർ ലോക്കൽ തെരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രൊഫ: മുഹമ്മദ് സുലൈമാൻ. കെ.സി. മനോജ് അധ്യക്ഷനായി. സുലൈമാൻ സേട്ടുവിൻ്റെ മകൾ തസ്നിം ഇബ്രാഹിം, കാസിം ഇരിക്കൂർ ,ബി.ഹംസ ഹാജി, എം.രതീഷ്, കെ.എം.വിജയൻ,സി.വിജയൻ, കെ.പി. രമേശൻ, പി.എം. സുരേന്ദ്രൻ, സി.പി.അൻവർ സാദത്ത് എന്നിവർ സംസാരിച്ചു
0 Comments