മുട്ടക്കോഴി വിതരണ പഞ്ചായത്ത്തല ഉദ്ഘാടനം

ഇരിക്കൂർ : ഇരിക്കൂർ ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപെടുത്തിയിട്ടുള്ള മുട്ടക്കോഴി വിതരണ പഞ്ചായത്ത്തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്‌ ടി.പി. ഫാത്തിമ നിർവഹിച്ചു.വികസനസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ.കെ.കെ. മുഫീദ അധ്യക്ഷത വഹിച്ചു. അഞ്ചാം വാർഡ് മെമ്പർ എം.പി. അഷ്‌റഫ്‌ സംസാരിച്ചു. വെറ്റിനറി സർജൻ ഡോ.അങ്കിത സ്വാഗതവും ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ കെ.ശ്രീജിത്ത് നന്ദിയും പറഞ്ഞു