യൂസർ ഫീ കളക്ഷൻ പ്രഖ്യാപനവും ഹരിത കർമ്മ സേനാ പ്രവർത്തകർക്കുള്ള ആദരവും
ഇരിക്കൂർ : ഇരിക്കൂർ ഗ്രാമ പഞ്ചായത്ത് യൂസർ ഫീ കളക്ഷൻ പ്രഖ്യാപനവും ഹരിത കർമ്മ സേനാ പ്രവർത്തകർക്കുള്ള ആദരവും നടത്തി.
 പഞ്ചായത്ത് പ്രസിഡണ്ട് ടി.പി. ഫാത്തിമയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ശുചിത്വ മിഷൻ ജില്ലാ കോഡിനേറ്റർ കെ.എം. സുനിൽ കുമാർ പ്രഖ്യാപനം നടത്തി.പഞ്ചായത്ത് അസി സെക്രട്ടറി റിപ്പോർട്ട് അവതരിപ്പിച്ചു. ഹരിത കേരളം ബ്ലോക്ക് കോഡിനേറ്റർ സുകുമാരൻ, കില ആർ.പി മയാദേവി, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.കെ. സുലൈഖ ടീച്ചർ, ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി. നസീർ, പഞ്ചായത്ത് അംഗങ്ങളായ എം.പി. അശ്രഫ്, കെ.കവിത, എം.വി. മിഥുൻ, കെ.കെ. കുഞ്ഞി മായൻ മാസ്റ്റർ, കെ.കെ. ഷഫീഖ്, മനോഹരൻ, ടി.സി. റിയാസ് തുടങ്ങിയവർ സംസാരിച്ചു.പഞ്ചായത്ത് സെക്രട്ടറി എം.വി. മോളി സ്വാഗതവും വിഇഒ സാരംഗ് നന്ദി പറഞ്ഞു
➖➖➖➖➖➖➖➖➖➖➖
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913