250 ഓളം നിർധന കുടുംബിനികൾക് കിസ്‌വ വിതരണം ചെയ്തു 
ഇരിക്കൂർ : ദുബായ് കെഎംസിസി ഇരിക്കൂർ പഞ്ചായത്ത് കമ്മിറ്റി ഇരിക്കൂറും പരിസര പ്രദേശങ്ങളിലുമുള്ള 
250 ഓളം നിർധന കുടുംബിനികൾക് നൽകുന്ന നിസ്കാര കിറ്റ് വിതരണ ഉദ്ഘാടനം മുസ്ലിം ലീഗ് പ്രസിഡന്റ് പി.കെ. ശംസുദ്ധീൻ യൂത്ത് ലീഗ് നേതാവ് അഫ്സൽ മിനിക്കന് നൽകി നിർവഹിച്ചു.

ദുബായ് കെഎംസിസി ഇരിക്കൂർ പഞ്ചായത്ത് കമ്മിറ്റി ചീഫ് കോർഡിനേറ്റർ കെ.ടി. നസീർ,
ഉമ്മർ കുട്ടി, മുസ്ലിം ലീഗ് നേതാക്കളായ അഷ്‌റഫ് ഹാജി, കുഞ്ഞിമായൻ മാസ്റ്റർ, സി.സി. ഹിദായത്‌, എൻ.വി. ഹാരിസ്, ജിസിസി കെഎംസിസി നേതാക്കളായ എം.പി. ഹനീഫ, എം.പി. അഷ്‌റഫ്, എം.ഉമ്മർ, എൻ.ശിഹാബുദ്ധീൻ, യൂത്ത് ലീഗ് നേതാക്കളായ എം.സി. അഷ്‌റഫ്, വി.സി. ജുനൈർ, നൗഷീർ, മുജീബ്, സി.വി.എൻ. ഫവാസ് എന്നിവർ സംബന്ധിച്ചു.
    
 ബാസിത് പെടയങ്ങോട് സ്വാഗതവും ഫൈസൽ ഇരിക്കൂർ നന്ദിയും പറഞ്ഞു.