വില്ലേജ് ഓഫീസിൽ ഇൻവെർട്ടർ കൈമാറി 
ഇരിക്കൂർ : ഇരിക്കൂർ വില്ലേജ് ഓഫീസിൽ വൈദ്യുതി ഇല്ലാത്ത അവസ്ഥ വരുന്ന സമയത്ത് പല സർക്കാർ സേവനങ്ങളും മുടങ്ങുന്നത് ശ്രദ്ധയിൽ പെട്ടതുകൊണ്ട് ഇരിക്കൂർ വില്ലേജ് ഓഫീസിൽ സൗജന്യമായി ഇൻവെർട്ടർ ഇരിക്കൂർ മഹൽ കോർഡിനേഷൻ ഫിനാൻസ് കമ്മിറ്റി ചെയർമാൻ കെ.ഹനീഫ ഹാജി,ഫിനാൻസ് കമ്മിറ്റി കൺവീനർ സുറൂർ റഹ്മാൻ എന്നിവർ വില്ലേജ് ഓഫീസർ വാഹിദിന് കൈമാറി. ചടങ്ങിൽ കെ.കെ. സത്താർ ഹാജി, പി.കെ. ശംസുദ്ധീൻ, കെ.ടി. നസീർ, നിസാർ, രാമകൃഷ്ണൻ, തങ്കച്ചൻ എന്നിവർ സന്നിഹിതരായി.