ഇരിക്കൂർ : കെ.സുധാകരൻ എം.പിയുടെ പ്രാദേശിക വികസന ഫണ്ട് (2023-24) വിനിയോഗിച്ച് നിർമ്മിച്ച ഹൈമാസ്റ്റ് ലൈറ്റ് സിസ്റ്റത്തിൻ്റെ ഉദ്ഘാടനം മണ്ണൂർ പാലത്തിനു സമീപത്ത് വെച്ച് അഡ്വ.സജീവ് ജോസഫ് എം.എൽ.എ നിർവഹിച്ചു. ഇരിക്കൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.പി ഫാത്തിമ അധ്യക്ഷത വഹിച്ചു.ഇരിക്കൂർ ബ്ലോക്ക് പ്രസിഡണ്ട് അഡ്വ റോബർട്ട് ജോർജ്, വാർഡ് മെമ്പർമാരായ കെ.ടി. അനസ്, കെ.ടി. നസീർ,ബിപി നലീഫ, സി.കെ മുഹമ്മദ് മാസ്റ്റർ, കെ.കെ. ശഫീഖ്, പി.കെ ഷംസുദ്ദീൻ,യു.പി. അബ്ദുറഹ്മാൻ, കെ.കെ. കുഞ്ഞിമായൻ മാസ്റ്റർ,അഡ്വ സി.നിഖിൽ, എം. ഉമ്മർ ഹാജി, സി.സി. ഹിദായത്ത്,
കെ.പി. മൊയ്തീൻ കുഞ്ഞിമാസ്റ്റർ,
ടി.സി. റിയാസ്, എം.സി. അഷ്റഫ് എന്നിവർ സംസാരിച്ചു
0 Comments